സ്റ്റീവിന് ഫോണ്‍ ചെയ്യില്ല: പിതാവ് അബ്ദുള്‍

ന്യൂയോര്‍ക്ക്| WEBDUNIA|
മകന്‍ ലോകപ്രശസ്തനും അതീവ സമ്പന്നനും ആയതിനാല്‍ മകനെ ഫോണ്‍ ചെയ്യാനോ ബന്ധപ്പെടാനോ തന്റെ അഭിമാനം അനുവദിക്കുന്നില്ല എന്ന് 'ആപ്പിള്‍' സ്ഥാപകന്‍ സ്റ്റീവ്‌ ജോബ്സിന്റെ സിറിയക്കാരനായ പിതാവ്‌ അബ്ദുള്‍ ഫതാഹ്‌ ജോണ്‍ ജിന്‍ദാലി. സിറിയക്കാരനായ തന്റെ അഭിമാനം ഫോണ്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും സ്റ്റീവ്‌ ജോബ്സ്‌ തനിക്ക്‌ വിളിക്കുകയാണെങ്കില്‍ ആവാമെന്നും അബ്ദുള്‍ വ്യക്തമാക്കി.

ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. തന്റെ മുന്‍ ഭാര്യ ജോബ്സിനെ ദത്ത്‌ നല്‍കാന്‍ ഉപേക്ഷിച്ചതാണെന്ന യാഥാര്‍ഥ്യം ഈയടുത്താണ്‌ സ്റ്റീവ്‌ ജോബ്സിന്റെ പിതാവായ അബ്ദുള്‍ അറിയുന്നത്‌. അബ്ദുള്‍ ഇതുവരെയും മകനെ നേരിട്ട്‌ കണ്ടിട്ടില്ല.

താനോ മകനോ മരിക്കാന്‍ കിടന്നാല്‍ പോലും സ്റ്റീവിന്‌ ഫോണ്‍ ചെയ്യാന്‍ താന്‍ തയ്യാറല്ലെന്ന്‌ എണ്‍‌പതുകാരനായ അബ്ദുള്‍ പറയുന്നു. ആരോഗ്യകാരണങ്ങളാല്‍ ആപ്പിള്‍ മേധാവി സ്ഥാനത്തുനിന്നു പടിയിറങ്ങിയ സ്റ്റീവ് തന്നെ തേടിവരുമെന്നാണ് അബ്ദുളിന്റെ പ്രതീക്ഷ. അങ്ങനെ സ്റ്റീവ് തന്നെ കാണാന്‍ വന്നാല്‍ അതില്‍‌പരം സന്തോഷം തനിക്ക് കിട്ടാനില്ലെന്നും അബ്ദുള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :