ആശ്വാസമായി വീണ്ടും രോഹിത്തിന്റെ വിളി

തിരുവനന്തപുരം| WEBDUNIA|
സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ കപ്പലിലെ ജീവനക്കാരനും മലയാളിയുമായ രോഹിത് വീണ്ടും വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് രോഹിത് വീട്ടുകാരെ അറിയിച്ചു.

കഴിഞ്ഞദിവസം രാത്രി പതിനൊന്നു മണിയോടെയാണു രോഹിത് വീട്ടുകാരെ ഫോണില്‍ വിളിച്ചത്. ഇതു രണ്ടാം തവണയാണു രോഹിത് വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടുന്നത്. തളിക്കുളം സ്വദേശി രോഹിത്.

കൊള്ളക്കാരുടെ ഭാഗത്തു നിന്നു സൗഹാര്‍ദപരമായ പെരുമാറ്റമാണുള്ളത്. കപ്പലിലുള്ള എണ്ണശേഖരത്തിന്‍റെ മൂല്യം കൊള്ളക്കാര്‍ നിര്‍ണയിച്ചുവരികയാണ്. ഇതിനു ശേഷമാവും കമ്പനിയുമായി ചര്‍ച്ച നടത്തുകയെന്നും രോഹിത് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :