ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്നും ഒഴിവാക്കണമെന്ന വിധി: കേരളം സുപ്രീംകോടതിയിലേക്ക്

പത്ത് വര്‍ഷം പഴക്കമുള്ള 2000സി സിയ്ക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ ഒരുമാസത്തിനകം നിരത്തില്‍ നിന്നും ഒഴിവാക്കണമെന്ന ഹരിത ട്രൈബൂണലിന്റെ വിധിക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്.

കൊച്ചി, സുപ്രീംകോടതി, ടോമിന്‍ തച്ചങ്കരി, പിണറായി വിജയന്‍ kochi, supremecourt, tomin thachankari, pinarayi vijayan
കൊച്ചി| സജിത്ത്| Last Modified വ്യാഴം, 26 മെയ് 2016 (10:49 IST)
പത്ത് വര്‍ഷം പഴക്കമുള്ള 2000സി സിയ്ക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ ഒരുമാസത്തിനകം നിരത്തില്‍ നിന്നും ഒഴിവാക്കണമെന്ന ഹരിത ട്രൈബൂണലിന്റെ വിധിക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. ഇതു സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി.

നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ ഡീസല്‍ എന്‍ജിനുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ വാഹനങ്ങള്‍ കണ്ടുകെട്ടാനും പതിനായിരം രൂപ പിഴ ഈടാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. കൊച്ചിയിലെ ലോയേഴ്‌സ് എന്‍വയോണ്‍മെന്റല്‍ അവയെര്‍നെസ് ഫോറം നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണലിന്റെ ആദ്യ സര്‍ക്യൂട്ട് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് പുറത്തിറങ്ങിയത്. ചെയര്‍മാന്‍ സ്വതന്ത്ര്യകുമാര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് പഴയ വാഹനങ്ങള്‍ പിന്‍വലിക്കണമെന്ന ഈ ഉത്തരവിറക്കിയത്.

എന്നാല്‍ ഈ വിധി പ്രാവര്‍ത്തികമാകുകയാണെങ്കില്‍ അത് ഏറ്റവും കൂടുതലായി ബാധിക്കുന്നത് കെ എസ് ആര്‍ ടി സി ഉള്‍പ്പടെയുള്ള ബസ് സര്‍വീസുകളെയായിരിക്കും. പത്തു വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ നിന്നും പിന്‍‌വലിച്ചാല്‍ വന്‍ സാമ്പത്തിക ബാധ്യതയായിരിക്കും കെ എസ് ആര്‍ ടി സി നേരിടുക. തുടര്‍ന്നാണ് ഈ
വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :