ജിഷയുടെ കൊലപാതകം: കുടുംബത്തിനു കൈത്താങ്ങായി ജയറാം; ആടുപുലിയാട്ടത്തിന്റെ ലാഭത്തിന്റെ ഒരുവിഹിതം ജിഷയുടെ അമ്മയ്ക്ക് നല്‍കും

പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കുടുംബത്തിന് കൈത്താങ്ങായി നടന്‍ ജയറാം.

കൊച്ചി, പെരുമ്പാവൂര്‍, ജിഷ, കൊലപാതകം, ജയറാം, ആടുപുലിയാട്ടം kochi, perumbavoor, jisha, murder, jayaram, aadupuliyattam
കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 24 മെയ് 2016 (10:00 IST)
പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കുടുംബത്തിന് കൈത്താങ്ങായി നടന്‍ ജയറാം. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ആടുപുലിയാട്ടം’ത്തിന്റെ ലാഭത്തിന്റെ ഒരുവിഹിതം ജിഷയുടെ അമ്മയ്ക്ക് നല്‍കുമെന്ന് ജയറാം അറിയിച്ചു. അവരുടെ വീടുപണിക്കായി സ്വരൂപിക്കുന്ന ഫണ്ടിലേക്കാണ് ഈ തുക നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം സവിത തിയറ്ററില്‍ നടന്ന പരിപാടികള്‍ക്കിടെയാണ് ജയറാം ഈ പ്രഖ്യാപനം നടത്തിയത്. പെരുമ്പാവൂരില്‍ ഇത്തരമൊരു ഹീനമായ കൊലപാതകം നടന്നതില്‍ താന്‍ വളരെയേറെ ദുഖിതനാണെന്നും പ്രതികളെ എത്രയും പെട്ടെന്നു കണ്ടെത്താന്‍ പൊലീസിനു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

ആലുവ ജനസേവ ശിശുഭവനിലെ ഇരുനൂറോളം കുട്ടികള്‍ക്കൊപ്പമാണ് അണിയറപ്രവര്‍ത്തകരടക്കം ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്. സിനിമയുടെ സംവിധായകന്‍ കണ്ണന്‍ താമരക്കുളം, നായിക ഷീലു എബ്രഹാം, ബേബി അക്ഷര, രമേഷ് പിഷാരടി, നിര്‍മാതാക്കളായ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :