ജാമ്യവിലക്ക് കഴിഞ്ഞു; പി ജയരാജന് കണ്ണൂരില്‍ സ്വീകരണം

രണ്ടുമാസത്തെ കോടതി വിലക്ക് അവസാനിച്ചതോടെ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ കണ്ണൂരില്‍ എത്തി. കണ്ണൂരില്‍ എത്തിയ ജയരാജന് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. അതിര്‍ത്തി പ്രദേശമായ മാഹിയിലാണ് ആദ്യ സ്വീകരണം നല്‍കിയത്.

കണ്ണൂര്‍, സിപിഎം, പി ജയരാജന്‍  Kannur, CPM, P Jayarajan
കണ്ണൂര്‍| rahul balan| Last Modified ചൊവ്വ, 24 മെയ് 2016 (19:05 IST)
രണ്ടുമാസത്തെ കോടതി വിലക്ക് അവസാനിച്ചതോടെ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ കണ്ണൂരില്‍ എത്തി. കണ്ണൂരില്‍ എത്തിയ ജയരാജന് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. അതിര്‍ത്തി പ്രദേശമായ മാഹിയിലാണ് ആദ്യ സ്വീകരണം നല്‍കിയത്.

വൈകിട്ട് അഞ്ചിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലും സ്വീകരണസമ്മേളനം സംഘടിപ്പിച്ചു. കതിരൂര്‍ മനോജ് വധക്കേസില്‍ ഇരുപത്തിയഞ്ചാം പ്രതിയായതിനെ തുടര്‍ന്ന് പി ജയരാജന് ജാമ്യം നല്‍കവേയാണ് രണ്ടുമാസം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് തലശ്ശേരി സെഷന്‍സ് കോടതി ഉത്തരവിട്ടത്.

ഇതേത്തുടര്‍ന്ന് സഹോദരിയും മുന്‍ എം പി യുമായ പി സതീദേവിയുടെ വടകരയിലെ വീട്ടിലാണ് പി ജയരാജന്‍ താമസിച്ചിരുന്നത്. വിലക്കുള്ളതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഒഴികെ മറ്റു ജില്ലകളില്‍ പി ജയരാജന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :