സുല്‍ത്താന്‍ബത്തേരിയില്‍ സികെ ജാനുവിനെ തോല്‍പ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും വോട്ടുമറിച്ചെന്ന് ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പില്‍ സി കെ ജാനുവിനെ തോല്‍പ്പിക്കാന്‍ സുല്‍ത്താന്‍ബത്തേരിയില്‍ സി പി എമ്മും കോണ്‍ഗ്രസും ഒത്തുകളിച്ചെന്ന് ബി ജെ പി. ഇതിന്റെ ഭാഗമായി ബത്തേരിയില്‍ സി പി എം വോട്ടുകള്‍ വ്യാപകതോതില്‍ കോണ്‍ഗ്രസിന് പോയെന്നും പകരം കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ

സുല്‍ത്താന്‍ബത്തേരി, സികെ ജാനു, ബിജെപി, സിപിഎം Sulthanbatheri, CK Janu, BJP, CPM
സുല്‍ത്താന്‍ബത്തേരി| rahul balan| Last Modified ചൊവ്വ, 24 മെയ് 2016 (16:43 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ സി കെ ജാനുവിനെ തോല്‍പ്പിക്കാന്‍ സുല്‍ത്താന്‍ബത്തേരിയില്‍ സി പി എമ്മും കോണ്‍ഗ്രസും ഒത്തുകളിച്ചെന്ന് ബി ജെ പി. ഇതിന്റെ ഭാഗമായി ബത്തേരിയില്‍ സി പി എം വോട്ടുകള്‍ വ്യാപകതോതില്‍ കോണ്‍ഗ്രസിന് പോയെന്നും പകരം കല്‍പ്പറ്റയില്‍ കോണ്‍ഗ്രസുകാര്‍ സി പി എമ്മിന് വോട്ടു മറിച്ചെന്നും ബി ജെ പി വയനാട് ജില്ലാ പ്രസിഡന്റ് സജീഷ് ശങ്കര്‍ ആരോപിച്ചു.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ രാഷ്ട്ര സഭ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപികരിച്ചായിരുന്നു സി കെ ജാനു മത്സരിച്ചത്. എന്‍ ഡി എയിലെ ഘടക കക്ഷിയായി സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തില്‍ മത്സരിച്ച സി കെ ജാനുവിന് പ്രതീക്ഷിച്ചിരുന്ന തരത്തില്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞില്ല. യു ഡി എഫ് സ്ഥാനാര്‍ത്ഥി ഐ സി ബാലകൃഷ്ണന്‍ 75747 വോട്ടുകള്‍ നേടിയപ്പോള്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി രുക്മിണി സുബ്രഹ്മണ്യന്‍ 64549 വോട്ടുകളും നേടിയപ്പോള്‍ സി കെ ജാനുവിന് 27920 വോട്ടുകളും മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :