ആഭ്യന്തരവും വിജിലൻസും പിണറായി കൈകാര്യം ചെയ്യും; എംഎം മണി ചീഫ് വിപ്പാകും; സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ ധാരണയായി

 ഈ വകുപ്പുകളില്‍ ചെറിയ മാറ്റം ഉണ്ടാകാനും സാധ്യതയുണ്ട്
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 23 മെയ് 2016 (12:09 IST)
ബുധനാഴ്‌ച അധികാരമേൽക്കുന്ന പിണറായി വിജയന്‍ മന്ത്രിസഭയില്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണി ചീഫ് വിപ്പാകും. എട്ടു പുതുമുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായിരുന്നുവെങ്കിലും ഇതിൽ എംഎം മണിയുടെ പേരുണ്ടായിരുന്നില്ല. തുടര്‍ന്ന് പാർട്ടി സംസ്ഥാന സമിതിയിലാണ് ഈ കാര്യത്തില്‍ തീരുമാനമെടുത്തത്.


ആഭ്യന്തര വകുപ്പും വിജിലന്‍‌സും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കൈകാര്യം ചെയ്യും. ധനകാര്യ വകുപ്പ് മുൻ ധനകാര്യമന്ത്രി കൂടിയായ ഡോ തോമസ് ഐസക്കിന് തന്നെയാണ്. പൊതുമരാമത്ത് ജി സുധാകരനും. സി രവീന്ദ്രനാഥ് (വിദ്യാഭ്യാസം), കെകെ ശൈലജ (ആരോഗ്യം), ഇപി ജയരാജൻ (വ്യവസായം), കടകംപള്ളി സുരേന്ദ്രൻ (വൈദ്യുതി), എസി മൊയ്തീൻ (സഹകരണം), ടിപി രാമകൃഷ്ണൻ (തൊഴിൽ, എക്സൈസ്), ജെ മേഴ്സിക്കുട്ടിയമ്മ (ഫിഷറീസ്, തുറമുഖം) കെടി ജലീൽ (ടൂറിസം) എന്നിങ്ങനെയാണ് മന്ത്രിസ്ഥാനങ്ങൾ. എകെ ബാലന് പട്ടികവർഗക്ഷേമത്തിന് പുറമേ ഒരു വകുപ്പുകൂടി ഉണ്ടാകും.

ഇ.ചന്ദ്രശേഖരനായിരിക്കും സിപിഐയുടെ നിയമസഭാകക്ഷി നേതാവ്. ഒപ്പം വിഎസ് സുനിൽകുമാർ, പി തിലോത്തമൻ, കെ രാജു എന്നിവരും മന്ത്രിമാരാകും. സി ദിവാകരന്റെയും മുല്ലക്കര രത്നാകരന്റെയും പേരുകളും ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :