ജനശ്രീ വിവാദം: തെളിവുകളുമായി തോമസ് ഐസക്

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ജനശ്രീ വിവാദത്തില്‍ എം എം ഹസനെതിരെ തെളിവുകളുമായി തോമസ് ഐസക് രംഗത്ത്. ഹസന്‍ ജനശ്രീയുടെ ഓഹരികള്‍ കൈമാറിയത്‌ ബിനാമി ട്രസ്‌റ്റികള്‍ക്കാണെന്ന്‌ തോമസ്‌ ഐസക്‌ ആരോപിച്ചു. ആരോ ദിവസവും ഒന്നിനു പുറമേ ഒന്നായി നുണ പറഞ്ഞ്‌ ഹസന്‍ വീണിടത്ത്‌ കിടന്ന്‌ ഉരുളുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ടു കോടി രൂപയ്‌ക്കാണ്‌ ഹസന്‍ ജനശ്രീയുടെ ഓഹരികള്‍ വാങ്ങാന്‍ തീരുമാനിച്ചത്‌. പൊതുപ്രവര്‍ത്തകനായ ഹസന്‌ രണ്ടു കോടി രൂപ എവിടെ നിന്നു ലഭിച്ചുവെന്ന്‌ വ്യക്‌തമാക്കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു.

കള്ളക്കളി അവസാനിപ്പിച്ച്‌ ഹസന്‍ കേരളത്തോട്‌ മാപ്പുപറയണം. കുടുംബശ്രീ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്‌ മുന്‍പില്‍ നടത്തുന്ന രാപ്പകല്‍ സമരത്തിനിടെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു തോമസ്‌ ഐസക്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :