ഉപസമിതിയെ വെല്ലുവിളിച്ച് യുഡിഎഫ് എംഎല്‍എമാര്‍ നെല്ലിയാമ്പതിയില്‍

പാലക്കാട്‌| WEBDUNIA|
PRO
PRO
എം എം ഹസന്‍ ചെയര്‍മാനായ യു ഡി എഫ്‌ ഉപസമിതി നെല്ലിയമ്പതി സന്ദര്‍ശിച്ചതിനു തൊട്ടുപിന്നാലെ യു ഡി എഫിലെ ഒരു വിഭാഗം എം എല്‍ എമാര്‍ നെല്ലിയാമ്പതിയില്‍ സന്ദര്‍ശനം തുടങ്ങി. പാട്ടക്കരാര്‍ ലംഘനങ്ങളുടെ നിജസ്ഥിതി അറിയാനാണ്‌ വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നത്‌. ഹൈബി ഈഡന്‍, വി ടി ബല്‍റാം, എം വി ശ്രേയാംസ്കുമാര്‍, കെ എം ഷാജി എന്നിവരും സംഘത്തിലുണ്ട്‌.

കര്‍ഷകരുടെ സംഘം എം എല്‍ എമാരെ തടയുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെറുനെല്ലി എസ്റ്റേറ്റിലാണ്‌ സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്‌. എസ്റ്റേറ്റ്‌ കൈവശക്കാരുമായും ആദിവാസികളുമായും തൊഴിലാളികളുമായും സംഘം കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം പാടഗിരി ഫോറസ്റ്റ്‌ ഗസ്തൗസില്‍ പൊതുജനങ്ങളില്‍നിന്നും പരാതി കേള്‍ക്കും.

തുടര്‍ന്ന്‌ വനം ഉദ്യോഗസ്ഥരുടെ വാദം സംഘം കേള്‍ക്കും. വിവിധ സാമൂഹിക പരിസ്ഥിതി സംഘടനകളും എം എല്‍ എ സംഘത്തെ കണ്ട്‌ ചര്‍ച്ച നടത്തും. ഉച്ചയ്ക്കുശേഷം രാജാക്കാട്‌, മാങ്കോട്‌ എസ്റ്റേറ്റുകളും സന്ദര്‍ശിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :