ദേശാടനപ്പക്ഷി, കാക്ക, കുരുവി: കോണ്‍ഗ്രസില്‍ പക്ഷി വിളികള്‍ തുടരുന്നു!

കോഴിക്കോട്‌| WEBDUNIA|
PRO
PRO
ആര്‍ത്തിപൂണ്ട ദേശാടനപ്പക്ഷിയാണ് എം എം ഹസന്‍ എന്ന വി ഡി സതീശന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഹസന്‍ എത്തിയത് പക്ഷി വിളികളുമയി. പാര്‍ട്ടിക്കു വേണ്ടി പറക്കുന്ന ദേശാടനപ്പക്ഷിതന്നെയാണ്‌ താനെന്ന്‌ ഹസന്‍ പറഞ്ഞു. ദേശാടനപ്പക്ഷിക്ക്‌ ഏതു ദേശത്തും പറന്നെത്താം. എന്നാല്‍ കാക്കയ്‌ക്കും കുരുവിക്കും സ്വന്തം മണ്ഡലത്തില്‍ മാത്രമേ പറക്കാന്‍ കഴിയുവെന്നും ഹസന്‍ പറഞ്ഞു.

കുട്ടിക്കാലം മുതല്‍ പാര്‍ട്ടിക്കു വേണ്ടി ദേശാടനം തുടങ്ങിയയാളാണ്‌ താനെന്നും ഹസന്‍ മറുപടി നല്‍കി. നെല്ലിയാമ്പതി വിഷയം പഠിക്കാന്‍ ചുമതലപ്പെടുത്തിയ യുഡിഎഫ്‌ കമ്മിറ്റിയില്‍ വിശ്വാസമില്ലെന്ന് സതീശനും പ്രതാപനും ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ അറിയിച്ചതോടെയാണ്‌ താന്‍ കമ്മിറ്റി കണ്‍വീനര്‍ സ്‌ഥാനത്തുനിന്ന്‌ രാജിവച്ചതെന്ന് ഹസന്‍ വ്യക്തമാക്കി.

ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ തടയാന്‍ അദ്ദേഹം ഒരു നടപടിയും സ്വീകരിച്ചില്ല. നെല്ലിയാമ്പതി വിഷയത്തില്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തികച്ചും വ്യക്‌തിപരമാണ്‌. ഇക്കാര്യം കെപിസിസി പ്രസിഡന്റ് രമേശ്‌ ചെന്നിത്തല അംഗീകരിച്ചതാണെന്നും ഹസന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :