അന്വേഷണസംഘത്തില്‍ മാറ്റമില്ല: ഐജി ബി സന്ധ്യ

കൊച്ചി| WEBDUNIA|
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ സംഭവം അന്വേഷിക്കുന്ന സംഘത്തില്‍ മാറ്റം ഉണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന് ഐജി ബി സന്ധ്യ. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം പ്രചാരണം അന്വേഷണം അട്ടിമറിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. ഇപ്പോള്‍ അന്വേഷണം ശരിയായ ദിശയിലാണ്. ഇത്തരം പ്രചാരണങ്ങള്‍ കുറ്റവാളികളെ സഹായിക്കാനാണ് ഉപകരിക്കുകയെന്നും സന്ധ്യ പറഞ്ഞു.

അധ്യാപകനെ ആക്രമിച്ച കേസിന്‍റെ അന്വേഷണച്ചുമതലയില്‍ നിന്ന്‌ രണ്‌ട്‌ ഉന്നത ഉദ്യോഗസ്ഥരെ നീക്കം ചെയ്യാന്‍ തീരുമാനമായതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ട്‌ വന്നിരുന്നു. എഎസ്പി ജയനാഥിനേയും,ഡിവൈഎസ്പി കൃഷ്ണകുമാറിനെയുമാണ്‌ അന്വേഷണസംഘത്തില്‍ നിന്ന്‌ മാറ്റാന്‍ തീരുമാനമായതെന്നായിരുന്നു വാര്‍ത്ത.

മാധ്യമങ്ങള്‍ക്ക്‌ അന്വേഷണവുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയതിനാലാണ്‌ ഇവരെ മാറ്റിനിര്‍ത്തുന്നതെന്നായിരുന്നു കഴിഞ്ഞദിവസം പ്രചരിച്ച വാര്‍ത്ത. അതേസമയം, അന്വേഷണ സംഘത്തില്‍ അഴിച്ചുപണി നടത്തിയിട്ടില്ലെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :