കലോത്സവം: രണ്ടാം ദിനം അസ്തമയത്തോട് അടുക്കുമ്പോള്‍ കോഴിക്കോട് മുന്നില്‍

കോഴിക്കോട്| Joys Joy| Last Modified വെള്ളി, 16 ജനുവരി 2015 (17:55 IST)
മുപ്പത്തിയഞ്ചാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ രണ്ടാം ദിനം അസ്തമയത്തോട് അടുക്കുമ്പോള്‍ കോഴിക്കോട് ജില്ല മുന്നേറുന്നു. 110
പോയിന്റുമായാണ് കോഴിക്കോട് ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. 108 പോയിന്റുമായി കോട്ടയം രണ്ടാം സ്ഥാനത്തും 107 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണ്.

സംസ്ഥാന സ്‍കൂള്‍ കലോ‍ത്സവത്തിന്റെ രണ്ടാംദിവസം​മ‍ത്സരങ്ങള്‍ പുരോഗമിക്കുകയാണ്​. 16 വേദികളിലാണ്​ഇന്ന് മ‍ത്സരങ്ങള്‍ നടക്കുന്നത്​. ആയിരത്തോളം അപ്പീലുകളാണ്​ ഇതുവരെ ലഭിച്ചത്​.

മത്സരങ്ങള്‍ ആവേശത്തിന്റെ കൊടുമുടി കയറുമ്പോള്‍ സദസും നിറഞ്ഞുകവിയുകയാണ്. കോഴിക്കോടിന്റെ കലാസ്വാദകര്‍ കലോത്സവത്തെ നെഞ്ചേറ്റിക്കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :