പി മോഹനന്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി

വടകര| vishnu| Last Modified വ്യാഴം, 15 ജനുവരി 2015 (13:14 IST)
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനനെ തെരഞ്ഞെടുത്തു. നാല്പതംഗ ജില്ലാ കമ്മിറ്റിയില്‍ ഒരാളെ ഒഴിവാക്കി. അഞ്ചു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. എം.ഗിരീഷ്, ചന്തു മാസ്റ്റര്‍, പി.കെ പ്രേംനാഥ്, വിശ്വനാഥന്‍, പുഷ്പജ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. പ്രായാധിക്യം മൂലം എം. കേളപ്പനെയാണ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.

മൂന്നുതവണ സെക്രട്ടറിയായിരുന്ന ടി.പി. രാമകൃഷ്ണന് പകരമായാണ് പി. മോഹനന്‍ മാസ്റ്റര്‍ എത്തുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍നിന്ന് കുറ്റമുക്തനാക്കപ്പെട്ട പി. മോഹനന്‍ മാസ്റ്റര്‍ കെ. കെ. ലതിക എം.എല്‍.എയുടെ ഭര്‍ത്താവാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :