കൌമാര കലയുടെ മാമാങ്കത്തിന് ഇന്ന് തിരിതെളിയും

സ്കൂള്‍ കലോത്സവം, കോഴിക്കൊട്, ഉമ്മന്‍ ചാണ്ടി
കോഴിക്കോട്| vishnu| Last Modified വ്യാഴം, 15 ജനുവരി 2015 (11:05 IST)
കൌമാര കലയുടെ കലാ മമാങ്കത്തിന് കോഴീക്കൊടിന്റെ മണ്ണില്‍ ഇന്ന് തിരിതെളിയും. കൗമാരകലാസംഗമത്തിനായി 18 വേദികള്‍ ഉണര്‍ന്നിരിക്കുകയാണ്.
ഇനി ഏഴ് രാപകലുകള്‍ കലാവിരുന്നിന്റെ ആവേശത്തില്‍ കോഴിക്കോട് മയങ്ങും. നിറഞ്ഞമനസ്സോടെ ഇളമുറക്കാരായ കലാപ്രതിഭകള്‍ക്ക് മാധുര്യം നിറയുന്ന സ്വാഗതമോതാനാണ് കോഴിക്കൊടിന്റെ തീരുമാനം.

55ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണഭട്ട് പതാക ഉയര്‍ത്തും. പത്തിന് ബി.ഇ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രജിസ്‌ട്രേഷന്‍. ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് ബീച്ചില്‍ നിന്ന് ഘോഷയാത്ര. 50 സ്‌കൂളുകളില്‍ നിന്നായി ആറായിരത്തോളം കുട്ടികള്‍ അണിനിരക്കും.

പ്രധാന വേദിയായ ക്രിസ്ത്യന്‍ കോളേജ് മൈതാനത്ത് വൈകിട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരി തെളിയിക്കും.
55 സംഗീതാധ്യാപകര്‍ അവതരിപ്പിക്കുന്ന സ്വാഗത ഗാനാലാപനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കം. ഗാനഗന്ധര്‍വന്‍ യേശുദാസാണ് മുഖ്യാതിഥി. 17 വേദികളിലായി 232 ഇനങ്ങളില്‍ 11,000 കലാപ്രതിഭകളാണ് ജനവരി 21 വരെ നടക്കുന്ന കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :