കോഴിക്കോട് ചിലങ്കയണിഞ്ഞു; സ്കൂൾ കലോല്‍സവത്തിന് തിരിതെളിഞ്ഞു

 സംസ്ഥാന സ്കൂൾ കലോല്‍സവം , ഉമ്മന്‍ ചാണ്ടി , ഉമ്മന്‍ചാണ്ടി
കോഴിക്കോട്| jibin| Last Modified വ്യാഴം, 15 ജനുവരി 2015 (18:25 IST)
അൻപത്തിയഞ്ചാമത് സംസ്ഥാന സ്കൂൾ കലോല്‍സവം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞ് ബീച്ചില്‍ നിന്ന് ആരംഭിച്ച ഏഴായിരം വിദ്യാര്‍ഥികള്‍ അണിനിരന്ന വർണശബളമായ ഘോഷയാത്രയോടെയാണ് കലയുടെ രാപ്പകലുകൾക്ക് തുടക്കമായത്.

പ്രധാന വേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ പികെ അബ്ദു റബ്ബ്, എംകെ മുനീര്‍, കെസി ജോസഫ്. എംകെ രാഘവന്‍ എംപി, എംഐ ഷാനവാസ് എംപി, മേയര്‍ എം.കെ പ്രേമജം, എംഎല്‍ എമാരായ പിടിഎ റഹീം, എകെ ശശീന്ദ്രന്‍, ഇകെ വിജയന്‍, വിഎം ഉമ്മര്‍ മാസ്റ്റര്‍, ജില്ലാ കളക്ടര്‍ സിഎ ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ബീച്ചില്‍ നിന്ന് ആരംഭിച്ച ഏഴായിരം വിദ്യാര്‍ഥികള്‍ അണിനിരന്ന വർണശബളമായ ഘോഷയാത്രയില്‍ കോഴിക്കോടിന്റെ ചരിത്ര പാരമ്പര്യം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി.

55 സംഗീതാധ്യാപകര്‍ അവതരിപ്പിച്ച സ്വാഗത ഗാനാലാപനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമായത്. ഗാനഗന്ധര്‍വന്‍ യേശുദാസായിരുന്നു മുഖ്യാതിഥി. ഉദ്ഘാടനച്ചടങ്ങിന് ശേഷം പത്ത് വേദികളിലും മത്സരം തുടങ്ങി. 17 വേദികളിലായി 232 ഇനങ്ങളില്‍ 11,000 കലാപ്രതിഭകളാണ് ജനവരി 21 വരെ നടക്കുന്ന കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :