ഒരുതരത്തിലുള്ള എതിര്‍പ്പും വേണ്ട, ഇത് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പല്ല, ശബരീനാഥനിലൂടെ കെഎസ്‌യുവിന് മുന്നറിയിപ്പ് നല്‍കി സുധീരന്‍

സുധീരന്‍, ശബരീനാഥന്‍, ഉമ്മന്‍‌ചാണ്ടി, കാര്‍ത്തികേയന്‍, വിജയകുമാര്‍
തിരുവനന്തപുരം| Last Modified ശനി, 30 മെയ് 2015 (15:35 IST)
അരുവിക്കര കടക്കാന്‍ യു ഡി എഫിന് കൂട്ട് ജി കാര്‍ത്തികേയന്‍റെ മകന്‍. കെ എസ് ശബരീനാഥനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിലൂടെ കെ എസ് യു ഉള്‍പ്പടെയുള്ള മുറുമുറുപ്പുകാര്‍ക്ക് ശക്തമായ മറുപടിയാണ് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ നല്‍കിയത്. ഇത് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പല്ലെന്നും ശക്തമായ ഒരു രാഷ്ട്രീയ പോരാട്ടമാണെന്നും സുധീരന്‍ പറയുന്നു.

ശബരീനാഥിനെ സ്ഥാനാര്‍ത്ഥിയാക്കിയത് രാഷ്ട്രീയമായി വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണ്. ഈ സമയത്ത് എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ച് മുന്നോട്ടുപോകുകയാണ് വേണ്ടത്. താല്‍ക്കാലികമായി ചില എതിര്‍പ്പുകള്‍ ഉണ്ടാകാം. അതെല്ലാം മറന്ന് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കണം - എതിര്‍പ്പുന്നയിക്കുന്നവരോട് സുധീരന്‍ പറയുന്നു.

ശബരിനാഥനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്ത് കെ എസ് യു ശക്തമായി രംഗത്തെത്തിയിരുന്നു. കെഎസ്‍യു പ്രസിഡന്റ് വി എസ് ജോയ് തങ്ങളുടെ എതിര്‍പ്പ് അറിയിച്ചുകൊണ്ട് സുധീരന് കത്തുനല്‍കിയിരുന്നു. അരുവിക്കരയില്‍ സുധീരന്‍ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് കെ എസ് യു ആവശ്യപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :