അന്വേഷണ വിവരങ്ങള്‍ ചോരുന്നത് ശരിയല്ലെന്ന് സുധീരന്‍

കോഴിക്കോട്| Last Updated: ചൊവ്വ, 26 മെയ് 2015 (12:05 IST)
ബാര്‍ കോഴ കേസിന്റെ അന്വേഷണ വിവരങ്ങള്‍ ചോരുന്നതിനെതിരെ
കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ അതൃപ്തി രേഖപ്പെടുത്തി. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരെ സംരക്ഷിക്കുന്ന ഒരു നിലപാടും യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കില്ല. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ലെന്നും വി.എം.സുധീരന്‍ പറഞ്ഞു.

കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍
നേരത്തെ നേരത്തെ ബാര്‍ കോഴ അന്വേഷണത്തിന്റെ വിവരങ്ങള്‍ വിജിലന്‍സില്‍ നിന്നും ചോരുന്നതില്‍ കെഎം മാണി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :