സുധീരന് സോളർ കമ്മീഷന്റെ രൂക്ഷ വിമർശനം

വിഎം സുധീരന്‍ , സോളാര്‍ തട്ടിപ്പ് കേസ് , കമ്മിഷൻ ജസ്റ്റിസ് ജി ശിവരാജന്‍
കൊച്ചി| jibin| Last Modified വെള്ളി, 29 മെയ് 2015 (15:31 IST)
സോളാര്‍ തട്ടിപ്പ് കേസിലെ സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ അപേക്ഷക്കെതിരെ കമ്മിഷൻ ജസ്റ്റിസ് ജി ശിവരാജന്റെ രൂക്ഷ വിമർശനം. ഇത്രയും പ്രധാനപ്പെട്ട കേസിൽ ഭരണകക്ഷിയുടെ പ്രധാന പദവി വഹിക്കുന്ന നേതാവ് എന്ന നിലയിൽ സോളർ തട്ടിപ്പ് വിഷയത്തിൽ സുധീരന് തീർച്ചയായും അഭിപ്രായമുണ്ടാകണം. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം എന്നൊക്കെ അറിയപ്പെടുന്ന വ്യക്തി വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും പ്രധാനപ്പെട്ട കേസിൽ സുധീരന്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതു ശരിയല്ല. തന്റെ അഭിപ്രായം ധൈര്യപൂർവം കമ്മിഷനു മുമ്പിൽ പറയുകയാണു വേണ്ടത്. ഒന്നും പറയാനില്ലെങ്കിൽ നേരിട്ട് ഹാജരായോ, അഭിഭാഷകൻ വഴിയോ അക്കാര്യം അറിയിക്കാം. അല്ലാതെ, സാക്ഷിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നു പറഞ്ഞ് അപേക്ഷ നൽകുന്നത് ശരിയായ രീതിയല്ലെന്നും കമ്മിഷൻ ജസ്റ്റിസ് വ്യക്തമാക്കി. സോളാര്‍ തട്ടിപ്പ് കേസിലെ സാക്ഷിപ്പട്ടികയിൽനിന്ന് ഒഴിവാക്കണോ എന്ന കാര്യം കമ്മിഷന്റെ തീരുമാനമാണ്. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ജൂൺ നാലിനു നൽകാൻ സുധീരന്റെ അഭിഭാഷകനോടു കമ്മിഷൻ ആവശ്യപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :