എസ്എടി ആശുപത്രിയില്‍ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമം. ആശുപത്രി ജീവനക്കാര്‍ ഇതിന് കൂട്ട് നിന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതി പിടിയിലായി.

ഇരുപതിനായിരം രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാമെന്ന് നഴ്സിംഗ് അസിസ്റ്റന്റുമാരുമായി യുവതി ധാരണയില്‍ എത്തുകയായിരുന്നു. എന്നാല്‍ ധാരണ ലംഘിച്ച് മൂന്ന് ലക്ഷം രൂപയ്ക്ക് കുട്ടിയെ മറിച്ചു വില്‍ക്കാനായിരുന്നു നഴ്സിംഗ് അസിസ്റ്റന്റുമാരുടെ ശ്രമം. ഇതേതുടര്‍ന്നാണ് സംഭവം പുറത്തായത്. യുവതി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ 15നാണ് കൊല്ലം പള്ളിമുക്ക് സ്വദേശിനിയായ യുവതി കുഞ്ഞിന് ജന്‍മം നല്‍കിയത്. കുഞ്ഞിനെ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കാട്ടി യുവതി കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കി. ഇതേതുടര്‍ന്ന് ശിശുക്ഷേമസമിതിയ്ക്ക് കുഞ്ഞിനെ കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഇതിനിടെയാണ് കുഞ്ഞിനെ വില്‍ക്കാന്‍ നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ സമീപിച്ചെന്ന പരാതിയുമായി യുവതി രംഗത്തെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :