aparna shaji|
Last Modified തിങ്കള്‍, 6 ഫെബ്രുവരി 2017 (09:22 IST)
മുഖ്യപ്രഭാഷണം നടത്തവേ സംവിധായകൻ വിനയനോട് പ്രസംഗം അവസാനിപ്പിക്കാൻ സംഘാടകർ ആവശ്യപ്പെട്ടു. സമയം വൈകിയതിനെ തുടർന്നായിരുന്നു സംഭവം. എന്നാൽ, സംഘാടകരുടെ വാക്കുകൾ കേൾക്കാതെ വിനയൻ കുറച്ച് നേരം കൂടി പ്രസംഗിച്ചശേഷം വേദി വിട്ടു. അന്തരിച്ച നടൻ കലാഭവന്‍ മണിയുടെ അനുസ്മരണം 'മണിക'ത്തിലായിരുന്നു സംഭവം.
പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്നു വിനയൻ. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രസംഗം അവസാനിപ്പിക്കാൻ സംഘാടകർ ആവശ്യപ്പെട്ടത്. എന്നാൽ, താൻ കൃത്യ സമയത്ത് തന്നെ പരിപാടിക്ക് എത്തിയെന്നും തുടങ്ങാൻ വൈകിയത് തന്റെ കുഴപ്പമല്ലെന്നും അതിനാൽ തനിയ്ക്ക് പറയാനുള്ളത് താൻ പറയുമെന്നും വിനയൻ പറഞ്ഞു.
പ്രസംഗം നിര്‍ത്തിയയുടനെ അദ്ദേഹം വേദി വിടുകയും ചെയ്തു. വിനയന്‍ വേദിയില്‍നിന്ന് ഇറങ്ങിയയുടനെ, സ്വന്തം കഴിവുകള്‍ വിളിച്ചുപറയാനുള്ള വേദിയല്ല ഇതെന്നും ചുരുക്കി സംസാരിക്കേണ്ടിയിരുന്നൂവെന്നും സംഘാടകന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു.