പാർവതിയ്ക്ക് 'ആമി'യാകാൻ കഴിയില്ല - കമൽ പറയുന്നു

ഞായര്‍, 5 ഫെബ്രുവരി 2017 (12:12 IST)

Widgets Magazine

മാധവിക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തില്‍ ആമിയെ അവതരിപ്പിക്കാന്‍ പാര്‍വതിയ്ക്ക് കഴിയില്ലെന്ന് കമൽ വ്യക്തമാക്കുന്നു. തന്റെ ആമിയെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ആമിയ്ക്കായുള്ള കാത്തിരിപ്പാണെന്നും സംവിധായകൻ വ്യക്തമാക്കുന്നു.
 
വിദ്യാബാലന്‍ ചിത്രത്തില്‍ നിന്ന് പിന്‍‌മാറിയ ശേഷം ആമിയാകാന്‍ തബുവിനെ പരിഗണിക്കുന്നു എന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അത് ശരിയായ വാര്‍ത്തയല്ല എന്ന് കമല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആമിയാകാൻ പാർവതി തയ്യാറെടുക്കുന്നുവെന്ന് വാർത്തകൾ വന്നത്. എന്നാൽ ഇതും കമൽ നിഷേധിക്കുകയാണ്.
 
ആമിയാകാന്‍ പല നടിമാരുടെ പേരും പലരും നിര്‍ദ്ദേശിച്ചിരന്നു. അതിലൊരാളാണ് പാര്‍വ്വതി. എന്നാല്‍ പാര്‍വ്വതിയുടെ ചെറുപ്പം കണിക്കിലെടുത്തപ്പോള്‍ ഈ വേഷം യോജിക്കില്ലെന്ന് മനസ്സിലായി. ഞാനിതുവരെ എന്റെ ആമിയെ കണ്ടെത്തിയിട്ടില്ല എന്ന് കമല്‍ പറയുന്നു. അന്വേഷണം നടന്നുകൊണ്ടിരിയ്ക്കുകയാണ്. പെട്ടന്ന് ഈ ചിത്രം പൂര്‍ത്തിയാക്കണം എന്ന് ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. ചേരുന്ന കഥാപാത്രം ലഭിയ്ക്കുന്നത് വരെ ഞാന്‍ ക്ഷമയോടെ കാത്തിരിയ്ക്കും- കമല്‍ പറഞ്ഞു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ജ്യോതിക നായികയാകുന്ന പുതിയ ചിത്രം "മഗലിർ മട്ടും" ഒഫീഷ്യൽ ടീസർ

സൂര്യയുടെ നിര്‍മാണത്തില്‍ ജ്യോതികയുടെ രണ്ടാം വരവിലെ രണ്ടാമത്തെ ചിത്രമായ 'മഗലിര്‍ മട്ടും' ...

news

''ആ ഒരു കുഞ്ഞു രംഗത്തെ മമ്മൂക്കയുടെ ഇമോഷണൽ സീൻ കണ്ട് കണ്ണു നിറഞ്ഞു പോയി'' - സിദ്ദിഖ്

മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രമാണ് ഭാസ്കർ ദ റാസ്കൽ. ചിത്രത്തിലെ ഒരു ...

news

'ഫുക്രി’യെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: സിദ്ദിക്ക്

തന്‍റെ പുതിയ ചിത്രമായ ‘ഫുക്രി’യെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സംവിധായകന്‍ ...

news

ജയലളിത പറഞ്ഞു, തല അനുസരിച്ചു; ഒരു സിക്സ് പാക് ലുക്ക് ഉണ്ടായ കഥ!

‘വേതാളം’ എന്ന സിനിമ ഇറങ്ങിയ സമയത്ത് തല അജിത്ത് അന്നത്തെ മുഖ്യമന്ത്രി ജയലളിതയുമായി ഒരു ...

Widgets Magazine