വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കാമുകന്‍ കാലുമാറി; പ്രണയനൈരാശ്യത്തില്‍ കിണറ്റില്‍ ചാടിയ കാമുകിയ്ക്ക് ഗുരുതര പരുക്ക്

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.

വര്‍ക്കല, പീഡനം, പൊലീസ്, അറസ്റ്റ് varkkala, rape, police, arrest
വര്‍ക്കല| സജിത്ത്| Last Modified ബുധന്‍, 11 മെയ് 2016 (14:23 IST)
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. നടയറ കശുവണ്ടി ഫാക്ടറിയ്ക്ക് സമീപം കുന്നില്‍ പുത്തന്‍വീട്ടില്‍ ആഷിക് (26) ആണ് അറസ്റ്റിലായത്. കാമുകന്റെ പ്രണയവഞ്ചനയില്‍ മനംനൊന്ത് കിണറ്റില്‍ ചാടാനൊരുങ്ങിയ കാമുകിയെ നാട്ടുകാര്‍ തടയുകയും ശേഷം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

രണ്ട് വര്‍ഷത്തോളമായി ആഷിക് യുവതിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിയ്ക്കാമെന്ന് വിശ്വസിപ്പിച്ച് വാടക വീട്ടിലും പരിസരത്തെ കായല്‍ത്തീരത്തും കൊണ്ടുപോയാണ് പീഡിപ്പിയ്ക്കുകയും നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തിരുന്നതായും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.

അടുത്ത കാലത്താണ് യുവതി കാമുകനായ ആഷിക്കിനൊപ്പം ഇറങ്ങിപ്പോയത്. യുവതിയെ കോവൂരിന് സമീപത്ത് ഉപേക്ഷിച്ച ശേഷം പ്രതി മുങ്ങുകയായിരുന്നു. താന്‍ ഗള്‍ഫിലേയ്ക്ക് പോവുകയാണെന്നും വിവാഹം കഴിയ്ക്കാന്‍ തയ്യാറല്ലെന്നും യുവാവ് അറിയിച്ചു. തുടര്‍ന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു പൊലീസ് കാമുകനെ പിടികൂടിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :