പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പെണ്‍കുട്ടിക്ക് നാട്ടുക്കൂട്ടത്തിന്റെ വക ചാട്ടവാറടിയും 3000 രൂപയും പിഴയും

പിതാവിന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് 3000 രൂപ പിഴയും ചാട്ടവാറടിയും ശിക്ഷ. അതേസമയം, മകളെ പീഡിപ്പിച്ച പിതാവിന് ചാട്ടവാറടി മാത്രമാണ് ശിക്ഷ. കഴിഞ്ഞ നാല് മാസമായി ഇയാള്‍ മകളെ പീഡിപ്പിക്കുകയായിരുന്നു.

മുംബൈ, പീഡനം, ഗര്‍ഭിണി Mumbai, Rape, Pregnant
മുംബൈ| rahul balan| Last Modified ചൊവ്വ, 10 മെയ് 2016 (20:26 IST)
പിതാവിന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് 3000 രൂപ പിഴയും ചാട്ടവാറടിയും ശിക്ഷ. അതേസമയം, മകളെ പീഡിപ്പിച്ച പിതാവിന് ചാട്ടവാറടി മാത്രമാണ് ശിക്ഷ. കഴിഞ്ഞ നാല് മാസമായി ഇയാള്‍ മകളെ പീഡിപ്പിക്കുകയായിരുന്നു.

ഗ്രാമത്തലവന്റെ നേതൃത്വത്തില്‍ നടന്ന വിചാരണയ്ക്കൊടുവിലാണ് പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഇത്തരത്തിലൊരു ശിക്ഷ നല്‍കിയത്. എന്നാല്‍ പീഡനവിവരം പെണ്‍കുട്ടി പുറത്ത് പറഞ്ഞിരുന്നില്ല.

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറം‌ലോകം അറിഞ്ഞത്. പിതാവിന്റെ പീഡനം തടഞ്ഞില്ല എന്നതാണ് പെണ്‍കുട്ടിക്കെതിരെ ചുമത്തിയ കുറ്റം. പരസ്യമായി പെണ്‍കുട്ടിയേയും പിതാവിനേയും ചാട്ടവാറുകൊണ്ട് അടിക്കുന്ന വിഡിയോ പുറത്ത്‌വന്നതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :