വരാപ്പുഴ കസ്റ്റഡി മരണം: പ്രതികരണവുമായി സുരേഷ് ഗോപി

വരാപ്പുഴ കസ്റ്റഡി മരണം: പ്രതികരണവുമായി സുരേഷ് ഗോപി

 Suresh gopi , varapuzha custody murder case , varapuzha , custody murder case , police , SR Sreejith , സുരേഷ് ഗോപി , വരാപ്പുഴ , ശ്രീജിത്ത് , കസ്‌റ്റഡി മരണം , അഖില , ശ്യാമള
കൊച്ചി| jibin| Last Modified വ്യാഴം, 19 ഏപ്രില്‍ 2018 (13:06 IST)
കസ്റ്റഡി മരണത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി എംപി. പൊലീസിൽ കൊമ്പുള്ളവരുണ്ടെങ്കിൽ അത്തരക്കാരുടെ കൊമ്പ് ഒടിക്കണം. കുറ്റക്കാർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ പൊലീസ് അതിക്രമ കേസുകളും യഥാവിധം അന്വേഷിക്കണമെന്നും കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി വ്യക്തമാക്കി.

ശ്രീജിത്തിന്റെ അമ്മ ശ്യാമളയുമായും ഭാര്യ അഖിലയുമായും സുരേഷ് ഗോപി സംസാരിച്ചു. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ വാങ്ങി നല്‍കുമെന്നും കൂടിക്കാഴ്‌ചയില്‍ അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :