തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ സുരേഷ് ഗോപി പ്രതിഷേധക്കാര്‍ക്കിടയില്‍ പെട്ടു; സമരാനുകൂലികള്‍ കനിഞ്ഞതോടെ താരം രക്ഷപ്പെട്ടു

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ സുരേഷ് ഗോപി പ്രതിഷേധക്കാര്‍ക്കിടയില്‍ പെട്ടു; സമരാനുകൂലികള്‍ കനിഞ്ഞതോടെ താരം രക്ഷപ്പെട്ടു

 Dalith strike , kerala , Suresh gopi , BJP , Strike , KSRTC , സുരേഷ് ഗോപി , ദളിത് , ചെങ്ങന്നൂര്‍ , കെ എസ് ആര്‍ ടി സി , ഗീതാനന്ദന്‍ , തിരുവല്ല , പൊലീസ്
തിരുവല്ല| jibin| Last Updated: തിങ്കള്‍, 9 ഏപ്രില്‍ 2018 (16:00 IST)
സംസ്ഥാന വ്യാപകമായി ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലില്‍ നടനും എംപിയുമായ സുരേഷ് ഗോപിയുടെ വാഹനം സമരാനുകൂലികള്‍ തടഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് താരത്തിന്റെ വാഹനം തടഞ്ഞ് പ്രതിഷേധമുണ്ടായത്.

തിരുവല്ലയിലും സമീപത്തുള്ള കുറ്റൂരിലുമാണ് സുരേഷ് ഗോപിയുടെ കാര്‍ തടഞ്ഞത്. തിരുവല്ലയില്‍ പൊലീസെത്തി സമരക്കാരെ നീക്കുകയായിരുന്നു. കുറ്റൂരില്‍ അഞ്ച് മിനിറ്റോളം വാഹനം തടഞ്ഞ ദളിത് സംഘടനകള്‍ പിന്നീട് വാഹനം കടത്തിവിട്ടു.

സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധക്കാര്‍ വാഹനങ്ങൾ തടഞ്ഞു. ചിലയിടങ്ങളില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടാകുകയും യാത്രക്കാരെ ബസില്‍ നിന്നും ഇറക്കി വിടുകയും ചെയ്‌തു. ഇതിനിടെ ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :