ശ്രീജിത്തിന്റെ കസ്‌റ്റഡി മരണം: പൊലീസിന്റെ കള്ളക്കളി പൊളിച്ച് പ്രധാന സാക്ഷി - മര്‍ദ്ദനമേറ്റത് ലോക്കപ്പില്‍ വെച്ചാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

കൊച്ചി, തിങ്കള്‍, 16 ഏപ്രില്‍ 2018 (10:21 IST)

 varapuzha custodi , varapuzha , custodi murder case , police , Sreejith , പൊലീസ് , വരാപ്പുഴ , കസ്‌റ്റഡി മരണം , ശ്രീജിത്ത്

കസ്റ്റഡിമരണത്തില്‍ പൊലീസിനെ വെട്ടിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. അമ്പലപ്പറമ്പിലെ സംഘര്‍ഷത്തിലും ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോകുമ്പോഴും ശ്രീജിത്തിന് പരിക്കേറ്റിരുന്നില്ലെന്നുമാണ് പ്രധാനസാക്ഷി ഗണേഷ് വ്യക്തമാക്കി.

കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ സ്റ്റേഷനിൽ എത്തിച്ച ശേഷം രാത്രി എടുത്ത ശ്രീജിത്തിന്റെ ഫോട്ടോയും ഇപ്പോള്‍ പുറത്തുവന്നു. അടിവസ്ത്രം മാത്രമാണ് ശ്രീജിത്ത് ധരിച്ചിരിക്കുന്നത്. ഈ ഫോട്ടോയിൽ ശ്രീജിത്തിന് മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല.

ശ്രീജിത്ത് അറസ്റ്റിലായ ആറിന് രാത്രി 11.03ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രമാണിത്. ഇതിനു ശേഷമാണ് ശ്രീജിത്തിന് മര്‍ദ്ദനമേറ്റതെന്നും ലോക്കപ്പ് മര്‍ദ്ദനത്തിലേക്ക മാരകമായ പരുക്കാണ് മരണത്തിലേക്ക് നയിച്ചതെന്നും ഇതോടെ വ്യക്തമാകുന്നു.

ആര്‍ടിഎഫ് ശ്രീജിത്തിനെ മുനമ്പം പൊലീസിന് കൈമാറി. തുടര്‍ന്ന് വരാപ്പുഴ സ്‌റ്റേഷനില്‍ എത്തിച്ച ശ്രീജിത്തിനെ അവധിയില്‍ ആയിരുന്ന എസ്ഐ ദീപക് രാത്രിയില്‍ എത്തി ചോദ്യം ചെയ്യുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ശ്രീജിത്തിന് സംഘര്‍ഷത്തിനിടെയാണ് മര്‍ദ്ദമേറ്റതെന്ന പൊലീസിന്റെ റിപ്പോര്‍ട്ടാണ് ഇതോടെ പൊളിഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പൊലീസ് വരാപ്പുഴ കസ്‌റ്റഡി മരണം ശ്രീജിത്ത് Police Sreejith Varapuzha Varapuzha Custodi Custodi Murder Case

വാര്‍ത്ത

news

റഷ്യക്കെതിരെ കൂടുതല്‍ നീക്കം; സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍‌വലിക്കാന്‍ സമയമായിട്ടില്ല - ഹാ​ലെ

സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തിനു മറുപടി നല്‍കാന്‍ റഷ്യ ...

news

ഒരു ചടങ്ങിലും പങ്കെടുപ്പിക്കില്ല; ജിഗ്‌നേഷ് മേവാനിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു

ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ജയ്പുര്‍ വിമാനത്താവളത്തില്‍ ...

news

‘ഞാന്‍ ബലാത്സംഗത്തിനിരയായേക്കും, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കം’; വെളിപ്പെടുത്തലുമായി കത്തുവ പെണ്‍കുട്ടിയുടെ അഭിഭാഷക

കത്തുവയയില്‍ എട്ട് വയസുകാരി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേസ് ...

news

അങ്കമാലിയിൽ വെടിക്കെട്ടപകടത്തിൽ ഒരാൾ മരിച്ചു; 30തോളം പേര്‍ക്ക് പരുക്ക് - നാലു പേരുടെ നില ഗുരുതരം

അങ്കമാലിയിൽ കറുകുറ്റിക്ക് സമീപം പള്ളിപെരുന്നാളിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ ഒരാൾ ...