കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

ശനി, 11 ഓഗസ്റ്റ് 2018 (14:24 IST)

ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിമുതൽ അടുത്ത 24 മണിക്കൂറിലേക്കാണ് ഈ ജാഗ്രതാ നിർദ്ദേശം.
 
കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ 35 കി മീ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി മീ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയപ്പ് നൽകി.
 
മഴയ്‌ക്ക് ചെറിയൊരു ശമനം വന്നതിന് പുറമേയാണ് ശക്തമായ കാറ്റിന്റെ സാധ്യതാ മുന്നറിയിപ്പ് നൽകിയത്. അറബി കടലിന്റെ മധ്യഭാഗത്തും തെക്ക്-പടിഞ്ഞാറ് ഭാഗത്തും കടല്‍ അതിപ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വഹനത്തിനുള്ളിൽ യുവാവ് വെന്തുമരിച്ചു

ഓടിക്കോണ്ടിരിക്കുന്ന കാറിനു തീപിടിച്ചുണ്ടായ അപകടത്തിൽ വാഹനമോടിച്ചിരുന്ന യുവാവ് ...

news

കമ്പകക്കാനം കൂട്ടക്കൊലപാതകം; ക്ലൈമാക്സിൽ വമ്പൻ ട്വിസ്റ്റ്, കഥ ഇനിയും മാറും

തൊടുപുഴ കമ്പകക്കാനത്തെ ഒരു കുടുംബത്തെ മുഴുവന്‍ കൂട്ടക്കൊല ചെയ്‌ത സംഭവത്തിൽ അന്വേഷണം ...

news

യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; കേന്ദ്രമന്ത്രിക്കെതിരെ കേസ്

കേന്ദ്രമന്ത്രി രഞ്ജൻ ഗൊഹോയിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. ഏഴ് മാസം മുമ്പ് ...

news

മോഹന്‍‌ലാലിനെ ‘വെടിവച്ച’ സംഭവം; അലന്‍‌സിയറോട് അമ്മ വിശിദീകരണം തേടി

സംസ്ഥാന ചലച്ചിത്ര ആവാര്‍ഡ് വിതരണ ചടങ്ങില്‍ നടന്‍ മോഹന്‍‌ലാല്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ ...

Widgets Magazine