നാളെ യുഡിഎഫ് ഹർത്താല്‍

മലപ്പുറം, തിങ്കള്‍, 22 ജനുവരി 2018 (19:17 IST)

മലപ്പുറം ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താല്‍. പെരിന്തൽമണ്ണയിൽ മുസ്‍ലിം ലീഗിന്റെ നിയോജക മണ്ഡലം ഓഫിസ് പ്രവര്‍ത്തകര്‍ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കി.

അങ്ങാടിപ്പുറം പോളിടെക്നിക്കിലെ എസ്എഫ്ഐ – യുഡിഎസ്എഫ് തർക്കമാണു ക്യാമ്പസ് വിട്ടു ടൗണിലേക്കെത്തിയത്. എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ പെരിന്തൽമണ്ണയിലെ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പൂർണമായും അടിച്ചു തകർത്തു.

എസ്എഫ്ഐ പ്രവർത്തകരുടെ അക്രമത്തില്‍ പ്രതിഷേധിച്ചു ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് – പാലക്കാട് ദേശീയപാത ഉപരോധിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യുഡിഎഫ് ‘കണ്ടം വഴിയോടും’; ചെങ്ങന്നൂരില്‍ മാണി സിപിഎമ്മിനൊപ്പം!

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) സിപിഎമ്മിനൊപ്പം നില്‍ക്കുമെന്ന് ...

news

വൈകാതെ നൂറിലെത്തും; പെട്രോള്‍ വില 80 രൂപ തൊട്ടു - ഞെട്ടലോടെ ജനം

രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡ് കുതിപ്പിലേക്ക്. പെട്രോള്‍ വില 2014ന് ശേഷം ആദ്യമായി 80 ...

news

ഇംഗ്ലണ്ടില്‍ ആരംഭിച്ച ബീറ്റിംഗ് റിട്രീറ്റ് ഇന്ത്യയിലും

റിപ്പബ്ലിക്ക് ആഘോഷങ്ങള്‍ക്ക് ഓരോവര്‍ഷവും തിരശീല വീഴുന്നത് ബീറ്റിംഗ് റിട്രീറ്റ് എന്ന് ...

Widgets Magazine