യുഡിഎഫിലേക്കില്ല, സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി, ഒറ്റക്കുനിന്നാല്‍ ഒരു സീറ്റില്‍ പോലും വിജയിക്കില്ല - കാനത്തിന് മറുപടിയുമായി മാണി രംഗത്ത്

ഒറ്റക്കുനിന്നാല്‍ ഒരു സീറ്റില്‍ പോലും വിജയിക്കില്ല - കാനത്തിന് മറുപടിയുമായി മാണി രംഗത്ത്

 km mani , kerala congress m , CPI , UDF , Kanam rajendran , LDF , കേരള കോൺഗ്രസ് (എം) , കെഎം മാണി , സിപിഐ , കാനം രാജന്ദ്രന്‍ , യു ഡി എഫ്
പാല| jibin| Last Modified ശനി, 20 ജനുവരി 2018 (15:36 IST)
സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രന് മറുപടിയുമായി കേരള കോൺഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി രംഗത്ത്. ശവക്കുഴിയിൽ കിടക്കുന്ന പാർട്ടിയാണ് സിപിഐ. കാനത്തിനെ പോലുള്ളവർ സിപിഐയുടെ പാരമ്പര്യം കളഞ്ഞുകുളിക്കരുത്. ഇപ്പോഴത്തെ സ്വതന്ത്ര നിലപാടില്‍ മാറ്റമില്ല. യുഡിഎഫിലേക്കു മടങ്ങില്ലെന്നും മാണി വ്യക്തമാക്കി.

ഇടതു മുന്നണിയിലെ രണ്ടാം സ്ഥാനം പോകുമെന്ന ആശങ്കയാണ് സിപിഐയ്ക്ക്. അതിനാലാണ് കേരളാ കോൺഗ്രസിനെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത്. നിരവധി മഹാരഥന്മാർ നയിച്ച പാർട്ടിയാണ് സിപിഐ. ഒറ്റയ്ക്കുനിന്നാൽ സിപിഐ ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്നും മാണി വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസിനേക്കാളും വലിയ പാർട്ടിയല്ല സിപിഐ. കാനത്തിന് ഇതിലൂം കൂടുതൽ മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും മാണി കൂട്ടിച്ചേർത്തു.

ഒരു മുന്നണിയിലേക്കുമുള്ള പ്രവേശനത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. യുഡിഎഫിന്റെ ക്ഷണത്തിനു നന്ദിയുണ്ട്. പാർട്ടിക്ക് ഇപ്പോൾ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതിൽ മാറ്റമില്ല. യുഡിഎഫിലേക്കു വരാൻ ആരുമായും കൂടിയാലോചന നടത്തിയിട്ടില്ല. മുന്നണി മാറ്റത്തിനു ദാഹവും മോഹവുമായി നടക്കുകയല്ല. കേരള കോൺഗ്രസ് ഒരു മുന്നണിയിലേക്കും തൽക്കാലമില്ല. അത്തരം ആലോചനകൾക്കു സമയമായിട്ടുമില്ലെന്നും മാണി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :