യുഡിഎഫ് ‘കണ്ടം വഴിയോടും’; ചെങ്ങന്നൂരില്‍ മാണി സിപിഎമ്മിനൊപ്പം!

കോട്ടയം, തിങ്കള്‍, 22 ജനുവരി 2018 (18:21 IST)

  kerala congress m , KM Mani , CPM , kerala congress , UDF , കേരളാ കോണ്‍ഗ്രസ് (എം) , സി പി എം , ചെങ്ങന്നൂര്‍ , തെരഞ്ഞെടുപ്പ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) സിപിഎമ്മിനൊപ്പം നില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്‌ത ശേഷമായിരിക്കും കെഎം മാണി അന്തിമ തീരുമാനമെടുക്കുക. യുഡിഎഫിലേക്ക് മടങ്ങില്ലെന്ന മാണിയുടെ പരസ്യ പ്രസ്‌താവന ഈ നീക്കത്തിന്റെ ഭാഗമാണെന്നാണ് സൂചന.

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസിന് (എം) ശക്തമായ സ്വാധീനമുണ്ട്. തിരുവന്‍‌വണ്ടൂര്‍, മാന്നാര്‍, വെണ്മണി എന്നീ ഭാഗങ്ങളിലും മാണി വിഭാഗം ശക്തമാണ്. മണ്ഡലത്തില്‍ ശക്തമായ പോരാട്ടം നടക്കുമെന്നുറപ്പുള്ളതിനാല്‍ ഈ കണക്കുകള്‍ സിപിഎമ്മിനെ ആകര്‍ഷിക്കുന്നുണ്ട്.

സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ മാണിക്കനുകൂലമായി ഉയര്‍ന്ന മനോഭാവം ഭാവിയിലും നിലനില്‍ക്കുന്നതിനായി, ചെങ്ങന്നൂരില്‍ തന്ത്രപരമായ നിലപാടു സ്വീകരിക്കണമെന്നാണ് കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം പേര്‍ ആവശ്യപ്പെടുന്നത്. പിജെ ജോസഫിന്റെ എതിര്‍പ്പുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ് ഈ വിഭാഗം വിശ്വസിക്കുന്നത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനൊപ്പം നിന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന ധാരണയും മാണിക്കുണ്ട്. കെകെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍  ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വൈകാതെ നൂറിലെത്തും; പെട്രോള്‍ വില 80 രൂപ തൊട്ടു - ഞെട്ടലോടെ ജനം

രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡ് കുതിപ്പിലേക്ക്. പെട്രോള്‍ വില 2014ന് ശേഷം ആദ്യമായി 80 ...

news

ഇംഗ്ലണ്ടില്‍ ആരംഭിച്ച ബീറ്റിംഗ് റിട്രീറ്റ് ഇന്ത്യയിലും

റിപ്പബ്ലിക്ക് ആഘോഷങ്ങള്‍ക്ക് ഓരോവര്‍ഷവും തിരശീല വീഴുന്നത് ബീറ്റിംഗ് റിട്രീറ്റ് എന്ന് ...

news

ദേശീയഗാനവും വന്ദേമാതരവും

രവീന്ദ്രനാഥടാഗോര്‍ രചിച്ച ജനഗണമന ദേശീയഗാനമായും ബങ്കിം ചന്ദ്രചാറ്റര്‍ജി രചിച്ച വന്ദേമാതരം ...

Widgets Magazine