ഇങ്ങനെ പോയിട്ട് കാര്യമില്ലെന്ന് ലീഗ്; പൊട്ടിത്തെറിച്ച് ജെഡിയുവും, ആര്‍‌എസ്‌പിയും - യുഡിഎഫ് യോഗം കലങ്ങി മറിഞ്ഞു

തിരുവനന്തപുരം, ചൊവ്വ, 3 ജനുവരി 2017 (14:07 IST)

Widgets Magazine
UDF , Ramesh chennithala , Congress , JDU and RSP , muslim legue , pk kunhalikutty , യുഡിഎഫ് , കോൺഗ്രസ് , മുസ്ലീം ലീഗ് , കെ മുരളീധരൻ , യുഡിഎഫ്

കോൺഗ്രസ് നേതാവ് തൊടുത്തുവിട്ട വിവാദങ്ങള്‍ക്ക് പിന്നാലെ ചേര്‍ന്ന യുഡിഎഫ് യോഗത്തിൽ കോൺഗ്രസിനെ നിര്‍ത്തിപ്പൊരിച്ച് ഘടകകക്ഷികൾ. പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗാണ് കടുത്ത ഭാഷയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. തുടര്‍ന്ന് മറ്റ് ഘടകകക്ഷികളും രൂക്ഷമായ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.

ഇങ്ങനെ പോയാൽ മറ്റ് മാർഗ്ഗങ്ങൾ ആലോചിക്കേണ്ടിവരുമെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നൽകിയതിന് മറ്റ് ഘടകകക്ഷികളും പിന്തുണ നല്‍കി. സര്‍ക്കാരിനെതിരെയുള്ള സമരം ചെയ്യാന്‍ പ്രതിപക്ഷത്ത് യോജിപ്പ് വേണം. ഇങ്ങനെ മുന്നോട്ട് പോയിട്ട് കാര്യമില്ലെന്നും യോഗത്തില്‍ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ലീഗ് നിലപാടിനെ പിന്തുണച്ച് ജെഡിയുവും രംഗത്തെത്തിയതോടെ യോഗം ചൂടുപിടിച്ചു. കോണ്‍ഗ്രസിലെ അനൈക്യം മുന്നണിയെ ശിഥിലമാക്കുമെന്നും ജെഡിയു വ്യക്തമാക്കുകയും ചെയ്‌തു. ആർഎസ്പിയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്‌തു.

സംസ്ഥാന സര്‍ക്കാര്‍ ഗാലറിയില്‍ ഇരുന്ന കളികാണുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ അടുത്ത മാസം നടത്താന്‍ ഇന്നു നടന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിജിലന്‍സ് ഡയറക്‍ടര്‍ക്ക് രൂക്ഷവിമര്‍ശനം; മന്ത്രിമാര്‍ അടക്കമുള്ളവരുടെ കേസില്‍ അന്വേഷണം വൈകുന്നുവെന്ന് കോടതി

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം. ...

news

ബിസിസിഐയുടെ തലപ്പത്ത് ഗാംഗുലി എത്തില്ല; കാരണം ഗുരുതരമാണ്!

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലിയെ ...

news

തിയറ്ററുകൾ അടച്ചിടാൻ ആലോചനയില്ല, മുഖ്യമന്ത്രി മുന്നോട്ടുവച്ച നിർദേശങ്ങൾ ചര്‍ച്ചചെയ്യും: ലിബര്‍ട്ടി ബഷീര്‍

സിനിമകളുടെ തീയറ്റർ വിഹിതം 50:50 എന്ന അനുപാതത്തിലാക്കണമെന്നായിരുന്നു എ ക്ലാസ് ...

news

ജയലളിതയുടെ മരണം: തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്

ജയലളിതയുടെ അസുഖവിവരങ്ങളും മരണവിവരവും സംബന്ധിച്ച് ഗവർണർ നൽകിയ റിപ്പോർട്ടുകളുടെ പകർപ്പ് ...

Widgets Magazine