ശങ്കര്‍ റെഡ്ഡിയുടെ നിയമനം: പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് കോടതിയുടെ​ ഉത്തരവ്

ശങ്കര്‍ റെഡ്ഡിയുടെ നിയമനം അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി

thiruvananthapuram, shankar reddy, oommen chandi, ramesh chennithala തിരുവനന്തപുരം, ശങ്കര്‍ റെഡ്ഡി, വിജിലന്‍സ്, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2016 (12:19 IST)
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് കോടതിയുടെ ഉത്തരവ്. ശങ്കർ റെഡ്ഡിയെ വിജിലൻസ്​ ഡയറക്​ടറായി നിയമിക്കുകയും തുടര്‍ന്ന് ഡി ജി പിയായി സ്​ഥാനക്കയറ്റം നൽകുകയും ചെയ്​തതിനെതിരെയാണ് അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലൻസ് ​കോടതി ഉത്തരവിട്ടത്.

ജനുവരി പതിനഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ ചീഫ് സെക്രട്ടറി എന്നിവരാണ് ശങ്കര്‍റെഡ്ഡിയെക്കൂടാതെ ഈ കേസിലെ എതിര്‍കക്ഷികള്‍. ഇവര്‍ക്കെതിരെയും അന്വേഷണമുണ്ടാവാനാണ് സാധ്യത.

വിൽസൻ എം പോൾ സ്​ഥാനമൊഴിഞ്ഞശേഷമാണ് ശങ്കർറെഡ്ഡിയടക്കം നാലുപേർക്കാണ്​ കഴിഞ്ഞ യുഡിഎഫ്​ സർക്കാറി​ന്റെ കാലത്ത്​ ഡി.ജി.പിയായി സ്​ഥാനക്കയറ്റം നൽകിയത്​. ഈ സ്​ഥാനക്കയറ്റവും ​പുതിയ നിയമാനവും ചട്ട വിരുദ്ധമാണെന്ന്​ കാണിച്ചാണ്​ നവാസ്​ എന്ന വ്യക്തി സ്വകാര്യ ഹര്‍ജി നൽകിയത്​. നിയമനത്തില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ സംബന്ധിച്ച കോടതി വിധികളുടെ ലംഘനമുള്ളതായും കോടതി സംശയം പ്രകടിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :