അപർണ|
Last Modified ചൊവ്വ, 12 ജൂണ്‍ 2018 (08:19 IST)
രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്കിയ നേത്രത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ, സംഭവത്തിൽ തന്റെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ച തുറന്നു പറഞ്ഞിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തീരുമാനമെടുത്തതില്‍ പോരായ്മ ഉണ്ടായെന്നും ഇനിയത് ആവര്‍ത്തിക്കില്ലെന്നും
രമേശ് ചെന്നിത്തല പറഞ്ഞു. ഇനി ഇത്തരം നിർണായക കാര്യങ്ങൾ തീരുമാനിക്കുമ്പോൾ രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യും.
രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട ചർച്ചയിൽ മുന്നണിയുടെ കെട്ടുറപ്പ് മാത്രമാണ് ആലോചിച്ചിരുന്നുള്ളുവെന്നും ചെന്നിത്തല വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ഭാഷയിലാണ് പി ജെ കുര്യൻ സംസാരിച്ചത്. കെപിസിസി രാഷ്ട്രീയ കാര്യസമിതിയിലായിരുന്നു പൊട്ടിത്തെറി. ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ട കുര്യന് ചോദിച്ചു. രാജ്യസഭാ സീറ്റ് ചര്‍ച്ചയ്ക്ക് എന്തിനാണ് അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്കാണെങ്കില്‍ കെസി വേണുഗോപാലിനെയല്ലേ വിളിക്കേണ്ടതെന്നും കുര്യന് ചോദിച്ചു.
പകയുടേയും പ്രതികാരത്തിന്റേയും ആള്‍രൂപമായ ഉമ്മന്‍ചാണ്ടിക്കെന്താ കൊമ്പുണ്ടോയെന്നും കുര്യൻ ചോദിച്ചു. കുര്യന്റെ വിമര്‍ശനം ശക്തമായതോടെ ഉമ്മന്‍ ചാണ്ടിയെ സംരക്ഷിച്ച് എ ഗ്രൂപ്പ് രംഗത്തുവന്നു. ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടോ എന്ന കുര്യന്റെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു എ ഗ്രൂപ്പിന്റെ മറുപടി.
ഉമ്മൻചാണ്ടി വഴിയിൽ കെട്ടാനുള്ള ചെണ്ടയല്ലെന്ന് ബെന്നി ബെഹന്നാൻ പറഞ്ഞപ്പോൾ പാർട്ടിയെ വളർത്തിയ നേതാവാണ്ഉമ്മൻചാണ്ടിയെന്ന് ഓർക്കണമെന്ന് പിസി വിഷ്ണുനാഥും വ്യക്തമാക്കി. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ തനിക്ക് വീഴ്ച പറ്റിയെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.