കെപിസിസി തലപ്പത്തേക്ക് സുധാകരന്‍?; പട്ടികയില്‍ മൂന്നുപേര്‍ - സംസ്ഥാന നേതൃത്വത്തെ അടുപ്പിക്കാതെ രാഹുല്‍!

കെപിസിസി തലപ്പത്തേക്ക് സുധാകരന്‍?; പട്ടികയില്‍ മൂന്നുപേര്‍ - സംസ്ഥാന നേതൃത്വത്തെ അടുപ്പിക്കാതെ രാഹുല്‍!

  kpcc leadership , Congress , k sudhakaran , vd satheeshan , k muraleedharan , Rahul ghandhi , ബെന്നി ബെഹനാന്‍ , എംഎം ഹസന്, രമേശ് ചെന്നിത്തല , ഉമ്മന്‍ചാണ്ടി , മുകുള്‍ വാസ്‌നിക്ക് , ഡിസിസി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 11 ജൂണ്‍ 2018 (17:10 IST)
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് (എം) നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കോണ്‍ഗ്രസില്‍ തുടരവെ കെപിസിസി തലപ്പത്തേക്ക് ആരൊക്കെ വരുമെന്ന ചര്‍ച്ചകളും പാര്‍ട്ടിയില്‍ സജീവമാകുന്നു.

രാജ്യസഭാ സീറ്റ് വിവാദത്തില്‍ പാര്‍ട്ടിയെ നാണംകെടുത്തിയ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരുമായി ചര്‍ച്ച നടത്താതെയാകും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുതിയ സാരഥികളെ നിശ്ചിയിക്കുക.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി ഇക്കാര്യം രാഹുല്‍ സംസാരിച്ചതായുള്ള റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. അങ്ങനയെങ്കില്‍ ഡിസിസി അധ്യക്ഷന്മാരുമായി മുകുള്‍ വാസ്‌നിക്ക് ചര്‍ച്ച നടത്തിയാകും കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.

കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഡി സതീശന്‍ എന്നിവരാണ് പട്ടികയിലെ പ്രമുഖര്‍. ഇവരില്‍ സുധാകരനാണ് സാധ്യത കൂടുതല്‍. രാജ്യസഭാ സീറ്റ് വിവാദത്തില്‍ നേതൃത്വത്തിനെതിരെ യുവനേതാക്കള്‍ വാളെടുത്തപ്പോള്‍ സംയമനം പാലിച്ചവരാണ് മൂവരും. കെപിസിസി പ്രസിഡന്റ് സ്ഥാനം മനസില്‍ കണ്ടായിരുന്നു ഈ നീക്കം.

യുവ എംഎല്‍എമാര്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചപ്പോള്‍ സുധാകരനടക്കമുള്ളവര്‍ പ്രതികരിച്ചില്ല. സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്‌തിക്ക് കാരണമാകാതിരിക്കാനായിരുന്നു ഇവരുടെ ശ്രമം. രാഹുല്‍ ഇടപെട്ട് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ കീഴില്‍ വൈസ് പ്രസിഡന്റായി നിയമിച്ച സതീശനാണ് സാധ്യത കൂടുതലാണെങ്കിലും കോണ്‍ഗ്രസിനെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് തിരിച്ചടിയാകും.

സംസ്ഥാനത്തെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുനതിനായി കെപിസിസി അധ്യക്ഷന് പുറമേ രണ്ട് വര്‍ക്കിംഗ്
പ്രസിഡന്റുമാരെ കൂടി നിയമിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍,
സതീശന്‍ എന്നിവരില്‍ ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ മറ്റു രണ്ടു പേര്‍ വര്‍ക്കിംഗ്
പ്രസിഡന്റുമാര്‍ ആയേക്കും.

അതേസമയം, മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് പിപി തങ്കച്ചന് പകരം ബെന്നി ബെഹനാന്‍ എത്തുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. എ ഗ്രൂപ്പിന്റെ താത്പര്യവും ഘടകകക്ഷികളുടെ പിന്തുണയുമാണ് അദ്ദേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :