‘ഉമ്മന്‍ചാണ്ടി കാര്യങ്ങള്‍ വളച്ചൊടിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, നടപ്പാക്കിയത് സ്വകാര്യ അജണ്ട’; പൊട്ടിത്തെറിച്ച് കുര്യന്‍

തിരുവല്ല, ശനി, 9 ജൂണ്‍ 2018 (16:34 IST)

Widgets Magazine
  km mani , congress , pj kuriyan , oommen chandy , UDF , ഉമ്മന്‍ ചാണ്ടി , കെ എം മാണി , കോണ്‍ഗ്രസ് , പി ജെ കുര്യന്‍ , രമേശ് ചെന്നിത്തല

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് (എം) നല്‍കിയതുമായ വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെയും ഉമ്മന്‍ചാണ്ടിയേയും കടന്നാക്രമിച്ച് പിജെ കുര്യന്‍ രംഗത്ത്.

താന്‍ ആരോടും സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. രണ്ടു ഗ്രൂപ്പുകളുടെയും നേതാക്കളുടെ അനുയായികള്‍ പലരീതിയിലും അധിക്ഷേപിച്ചു. ഉമ്മന്‍ ചാണ്ടി നടപ്പാക്കിയത് സ്വകാര്യ അജണ്ടയാണ്. കാര്യങ്ങളെ വളച്ചൊടിപ്പിച്ച് ആളുകളെ തെറ്റുദ്ധരിപ്പിക്കുകയാണ് അദ്ദേഹം ചെയ്‌ത്. അതിനായി യുഡിഎഫിലെ ചില നേതാക്കളെ ഉപയോഗപ്പെടുത്തിയെന്നും
കുര്യന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി മുമ്പും ഇത്തരം പരിപാടികള്‍ ചെയ്‌തിട്ടുണ്ട്. തന്നെക്കാള്‍ രണ്ട് വയസിന്റെ കുറവേയുള്ളു അദ്ദേഹത്തിന്. തനിക്കെന്ത് സഹായം ചെയ്‌തെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. വ്യക്തിപരമായ ഒരാവശ്യത്തിനും ഉമ്മന്‍ചാണ്ടിയുടെ സഹായം തേടിയിട്ടില്ല. രാഷ്ട്രീയപരമായി ആവശ്യപ്പെട്ടതുപോലും ചെയ്തു തന്നിട്ടില്ലെന്ന് കുര്യന്‍ തുറന്നടിച്ചു.

2005 ല്‍സീറ്റ് നല്‍കാന്‍ ഇടപെട്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം തെറ്റാണ്. 2012ൽ തന്നെ പുറത്താക്കാനാണ് ഉമ്മൻചാണ്ടി ശ്രമിച്ചത്. തനിക്ക് പകരം മറ്റൊരാളുടെ പേര് പറയുകയായിരുന്നു. പിന്നീട് സീറ്റ് ഒഴിവ് വന്നപ്പോൾ എന്തുകൊണ്ടാണ് ഉമ്മൻചാണ്ടി ആ പേര് പറയാതിരുന്നതെന്നും കുര്യൻ ചോദിച്ചു.

ഉമ്മന്‍ചണ്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ തെറ്റുധരിപ്പിച്ചു. വിഷയത്തില്‍ കെഎം മാണിയേയോ,​ പികെ കുഞ്ഞാലിക്കുട്ടിയേയോ കുറ്റപ്പെടുത്താനാകില്ല. ഒരു രാജ്യസഭാ സീറ്റ് നൽകിയാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന് ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ തെറ്റിദ്ധരിച്ചു. കേന്ദ്രത്തെ സംബന്ധിച്ച് രാജ്യസഭാ സീറ്റല്ല,​ ലോക്സഭാ സീറ്റ് തന്നെയാണ് പ്രധാനമെന്നും കുര്യൻ പറഞ്ഞു.

തിനിക്കെതിരെ യുവ എംഎൽഎമാർ നടത്തിയ പരാമർശങ്ങൾക്ക് പ്രതിപക്ഷ നേതാവ് മാപ്പ് പറഞ്ഞപ്പോള്‍ ഒരിക്കൽ പോലും ഉമ്മൻചാണ്ടി തന്നെ ഫോണിൽ വിളിക്കുക പോലും ചെയ്‌തില്ലെന്നും വാർത്താ സമ്മേളനത്തിൽ കുര്യന്‍ പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അധോലോക സംഘവും ഡൽഹി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് അക്രമികൾ കൊല്ലപ്പെട്ടു

അധോലോക സംഘത്തിൽ പെട്ട നാലുപേർ ഡൽഹി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ദക്ഷിണ ...

news

കെ എഫ് സി പച്ചക്കറിയിലേക്ക് മാറുന്നു ?

അമേരിക്കൻ ഫ്രൈഡ് ചിക്കൻ ബ്രാൻ‌ഡായ കെ എഫ് സി വെജിറ്റേറിയൻ വിഭവങ്ങൾ പരീക്ഷിക്കുന്നു. ...

news

ശനിയാഴ്ച അർദ്ധരാത്രി മുതൽ കേരളത്തിൽ ട്രോളിംഗ് നിരോധനം

കേരളത്തിൽ ശനിയാഴ്ച അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. കഴിഞ്ഞ വർഷങ്ങളെ ...

Widgets Magazine