പാലക്കാട്|
jibin|
Last Modified വെള്ളി, 23 ഫെബ്രുവരി 2018 (12:28 IST)
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ രണ്ടു പേര് അറസ്റ്റില്‍. മുക്കാലി പാക്കുളത്തെ വ്യാപാരി കെ ഹുസൈൻ, സംഘത്തിലുണ്ടായിരുന്ന പിപി കരീം എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. സംഭവത്തിൽ പൊ ലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അഞ്ച് പേരെ തൃശൂർ ഐജി എംആർ അജിത് കുമാറിന്റെ മേൽനോട്ടത്തില്‍ ചോദ്യം ചെയ്യുകയാണ്. മധുവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തില്‍ മൊത്തം 15 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
സംഭവം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച് എല്ലാ പ്രതികളെയും ഉടൻ പിടികൂടുമെന്നും ജനങ്ങൾ നിയമം കൈയിലെടുക്കരു ഡിജിപി കൂട്ടിച്ചേർത്തു.
മധുവിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടറോടും എസ്പിയോടും കമ്മീഷൻ വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
അട്ടപ്പാടി കടുകമണ്ണ ഊരിൽ മല്ലന്റെ മകൻ മധുവാണ് (27) വ്യാഴാഴ്ച ഉച്ചയോടെ മരിച്ചത്.
മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. കാട്ടിനുള്ളില്‍ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മര്‍ദ്ദിക്കുകയും ഉടുത്തിരുന്ന മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടുകയും ചെയ്തു. പിന്നീട് മുക്കാലിയില്‍ കൊണ്ടുവന്ന് പരസ്യമായി മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തു.
അവശനായ മധുവിനെ പൊലീസിന് കൈമാറിയെങ്കിലും വാഹനത്തില്‍ കയറ്റിയപ്പോഴേക്കും അവശനായി വീഴുകയും തുടര്‍ന്ന് മരിക്കുകയും ചെയ്തു.