പ്രണയം നിരസിച്ചതിന് ഇരുപത്തിരണ്ടുകാരിയെ ജനമധ്യത്തില്‍ വെച്ച് കോടാലി കൊണ്ട് വെട്ടിക്കൊന്നു - യുവാവ് അറസ്‌റ്റില്‍

ന്യൂഡല്‍ഹി, വ്യാഴം, 15 ഫെബ്രുവരി 2018 (16:13 IST)

 brutally killed , women , police , crime , death , kill  , brutally killed , പെണ്‍കുട്ടി , പ്രണയം , മോദി നഗര്‍ , സചിന്‍ ശര്‍മ , പൊലീസ് , കൊലപാതകം , യുവാവ്

പ്രണയം നിരസിച്ചതിന്റെ ദേഷ്യത്തില്‍ ജനമധ്യത്തില്‍ വെച്ച് യുവാവ് പെണ്‍കുട്ടിയെ വെട്ടിക്കൊന്നു. ഡല്‍ഹിക്ക് സമീപത്തുള്ള മോദി നഗറില്‍ ബുധനാഴ്‌ചയാണ് സംഭവം. സചിന്‍ ശര്‍മയെന്ന യുവാവാണ് കൃത്യം ചെയ്തത്. ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

യുവതിയോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സചിന്‍ ശര്‍മ്മ നേരത്തെ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ച പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷം വിവാഹിതയായി. ഇതോടെ യുവാവിന് 22കാരിയായ പെണ്‍കുട്ടിയോട് വൈര്യാഗ്യമായി.

വിവാഹശേഷവും സചിന്റെ ശല്ല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ യുവതി പൊലീസില്‍ പരാതി നല്‍കി. അറസ്‌റ്റിലായ യുവാവ് കഴിഞ്ഞയാഴ്‌ച ജാമ്യത്തിലിറങ്ങുകയും യുവതിയെ കൊല്ലാനുള്ള തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്‌തു.

ബുധനാഴ്‌ച മോദി നഗറിലുള്ള മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ യുവതിയെ യുവാവ് ആക്രമിക്കുകയും കോടാലി ഉപയോഗിച്ച് വെട്ടി വീഴ്‌ത്തുകയുമായിരുന്നു. കഴുത്തിലും നെഞ്ചിലും വയറ്റിലും ആഴത്തില്‍ മുറിവേറ്റ യുവതി സംഭവ സ്ഥലത്ത് വെച്ച് മരണപ്പെട്ടു.

കൊല നടത്തിയതിന് ശേഷം സചിന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയാണ് സചിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭീഷണിയുടെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്‌ച ഒരു തോക്കിന്റെ ചിത്രം ഇയാള്‍ യുവതിക്ക് അയച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അഡാറ് ലവിലെ അഡാറ് പാട്ടിന് കട്ട സപ്പോർട്ടുമായി പിണറായി വിജയൻ

ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലവ്' എന്ന സിനിമയിലെ 'മആണിക്യമലരായ' എന്ന് ...

news

ഒമര്‍ എന്നെ അത്ഭുതപ്പെടുത്തി, കലാകാരന്‍ ഭയപ്പെട്ട് ഓടുന്ന വ്യക്തിയാകരുത്: കമല്‍

ജനശ്രദ്ധയാകര്‍ഷിച്ച ‘ഒരു അഡാറ് ലവ്’ എന്ന സിനിമയിലെ ഗാനം പിന്‍‌വലിക്കണമെന്ന് അദ്ദേഹത്തിന് ...

news

ഫിറ്റ്‌നസ് സെന്ററില്‍ വെച്ച് നടിയെ പീഡിപ്പിക്കാന്‍ ശ്രമം; പൊലീസ് കേസെടുത്തു

ഫിറ്റ്‌നസ് സെന്ററില്‍ വെച്ച് സീരിയല്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി. വെര്‍‌സോവ ...

news

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് പോര, മിനിമം ചാര്‍ജ് 10 രൂപയാക്കണം; സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് സമരം

സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർദ്ധന അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി നാളെ മുതൽ ...

Widgets Magazine