'ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു' - ആരാധകന്റെ മരണത്തിൽ ദുഃഖാർത്ഥനായി ടൊവിനോ

'ഈ യുവാവിന്റ മരണവാർത്ത എന്റെ ഉറക്കം കെടുത്തുന്നു' : ടോവിനോ

aparna| Last Modified ശനി, 20 ജനുവരി 2018 (09:45 IST)
പേരാവൂരിനടുത്ത് നെടുമ്പൊയിലിൽ ആർഎസ്എസ് പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കൊലപാതകത്തിൽ ദുഃഖാർത്ഥനായി നടൻ ടൊവിനോ തോമസ്. ഒരുമിച്ചൊരു സെൽഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത, ഈ യുവാവിന്റ മരണവാർത്ത എന്റെ ഉറക്കം കെടുത്തുന്നു എന്ന് ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു.
'ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാൻ കഴിയുന്നത് ?
മനുഷ്യന്റെ സുഖജീവിതത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ തന്നെ മനുഷ്യനെ കൊല്ലുന്നു .ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു, തമ്മിൽ വെട്ടിക്കൊല്ലുന്നതിനേക്കാൾ എത്രയോ അനായാസമായ കാര്യമാണ് തമ്മിൽ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് !' - എന്നായിരുന്നു ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കാക്കയങ്ങാട് ഗവ ഐടിഐ വിദ്യാർഥി ശ്യാമപ്രസാദ് ആണ് ഇന്നലെ വെട്ടേറ്റ് മരിച്ചത്. വൈകിട്ട് ആറോടെ​ തലശ്ശേരി – കൊട്ടിയൂർ റോഡിൽ നെടുംപൊയിലിനു സമീപം കൊമ്മേരി ഗവ. ആടു വളർത്തു കേന്ദ്രത്തിനു സമീപത്തുവച്ചാണ് ആ​ക്ര​മ​ണമുണ്ടായത്. ബൈ​ക്കി​ൽ സഞ്ചരിക്കവെ​ പിൻതുടർന്നു കാറിലെത്തിയ മുഖംമൂടി സംഘം ശ്യാമപ്രസാദിനെ ആക്രമിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :