ശശീന്ദ്രന്‍ തിരിച്ചെത്തിയാല്‍ പിന്നെ എല്‍‌ഡി‌എഫ് ധാര്‍മ്മികതയെക്കുറിച്ച് മിണ്ടരുത്: കെ മുരളീധരന്‍

Saseendran, NCP, Thomas Chandy, K Muralidharan, Pinarayi, ശശീന്ദ്രന്‍, എന്‍ സി പി, കെ മുരളീധരന്‍, തോമസ് ചാണ്ടി, പിണറായി
കോഴിക്കോട്| BIJU| Last Modified തിങ്കള്‍, 29 ജനുവരി 2018 (18:04 IST)
എ കെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയാല്‍ പിന്നെ എല്‍ ഡി എഫിന് ധാര്‍മ്മികതയെക്കുറിച്ച് പറയാന്‍ അവകാശമില്ലാതെയാകുമെന്ന് കെ മുരളീധരന്‍ എം‌എല്‍‌എ. ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലെടുക്കുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

വിവാദ ഫോണ്‍ സംഭാഷണത്തിലെ ശബ്ദം തന്‍റേതല്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ശശീന്ദ്രന്‍ തിരിച്ചെത്തിയാല്‍ ധാര്‍മ്മികതയെക്കുറിച്ച് ഇടതുമുന്നണിക്ക് എന്തെങ്കിലും പറയാനുള്ള അവകാശം നഷ്ടമാകും - മുരളി വ്യക്തമാക്കി.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനായി യു ഡി എഫ് ഒരുക്കം തുടങ്ങിക്കഴിഞ്ഞതായും മുരളീധരന്‍ വ്യക്തമാക്കി. മുന്നണിയിലേക്ക് എപ്പോള്‍ വേണമെങ്കിലും കെ എം മാണിക്ക് മടങ്ങിയെത്താം. എന്നാല്‍, ആരും ഒപ്പം വന്നില്ലെങ്കിലും മുന്നണിക്ക് മുമ്പോട്ട് പോയേ തീരൂ എന്നും മുരളി പറഞ്ഞു.

എം പി വീരേന്ദ്രകുമാര്‍ എന്തുകൊണ്ടാണ് യു ഡി എഫ് വിട്ടതെന്ന് മനസിലായിട്ടില്ല. അതിന് ഉത്തരം അദ്ദേഹം തന്നെ പറയട്ടെ. വീരനോട് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. വീരനൊഴികെ മുന്നണിവിട്ടവരെല്ലാം യു ഡി എഫിലേക്ക് മടങ്ങിവരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും കെ മുരളീധരന്‍ വെളിപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :