തിരുവനന്തപുരം|
aparna shaji|
Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (10:57 IST)
പൊലീസ് വയർലെസ് സെറ്റിലൂടെ സ്ത്രീ ശബ്ദം പുറത്തുവന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം തുടങ്ങിയത്. ഇതിന്റെ ശബ്ദരേഖ അന്വേഷണ വിഭാഗം പരിശോധനക്കയച്ചു.
കഴിഞ്ഞയാഴ്ചയാണ് വയർലെസ് സെറ്റിലൂടെ സ്ത്രീശബ്ദം പുറത്തുവന്നത്. സിറ്റി പൊലീസ് കമീഷണര്‍ വയര്‍ലെസിലൂടെ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ‘കോബ്രാ കാളിങ്’ സന്ദേശം സ്ത്രീശബ്ദത്തില്‍ കേട്ടതായിരുന്നു സംഭവം. കഴിഞ്ഞയാഴ്ച രണ്ടുതവണ സ്ത്രീശബ്ദത്തില്‍ സന്ദേശം സെറ്റിലത്തെിയിരുന്നു. കൊച്ചുകുട്ടിയുടെ ശബ്ദമാണ് വയര്‍ലെസ് സെറ്റിലൂടെ എത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥരുടെ മക്കള്‍ ആരോ സെറ്റ് ദുരുപയോഗം ചെയ്തതാകാമെന്നും കരുതുന്നു.