പത്തനംതിട്ടയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ; പീഡനം നടന്നത് സ്കൂളിലെ മൂത്രപ്പുരയിൽ വെച്ച്, പെൺകുട്ടിയുടെ നില ഗുരുതരം

പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

പത്തനംതിട്ട| aparna shaji| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (08:58 IST)
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കൊടുമൺചിറ പുളിക്കൽ തോട്ടത്തിൽ സതീഷ് ഭവനിൽ ഹരികൃഷ്ണനെ(22)യാണ് പൊലീസ് പിടികൂടിയത്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊടുമണ്ണിൽ നിന്ന് ചിറ്റാർ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്, ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്.

ചിറ്റാർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഉപയോഗമില്ലാതെ കിടന്ന മൂത്രപ്പുരയിൽ വെച്ചാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം പെൺകുട്ടിയെ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. അവശനിലയിൽ കിടക്കുന്ന പെൺകുട്ടിയെ സമീപത്തു വീടുള്ള സ്ത്രീയാണ് ആദ്യം കണ്ടത്. കുട്ടിയിൽ നിന്നും ഫോൺ നമ്പർ വാങ്ങി അച്ഛനെ വിളിച്ചു. പിതാവെത്തി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :