മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിജിലന്‍സ് പരിശോധിക്കുന്നു

മതം മാറ്റങ്ങള്‍ക്ക് പിന്നിലെ പണമിടപാടുകളെക്കുറിച്ച് വിജിലന്‍സ് പരിശോധിക്കുന്നു

thiruvananthapuram, vigilence, IS തിരുവനന്തപുരം, വിജിലന്‍സ്, ഐ എസ്
തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (07:10 IST)
കേരളത്തില്‍ നടന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കുന്നു. രാജ്യത്തിനുപുറത്തുനിന്ന് കേരളത്തിലെ ചില മതപഠനകേന്ദ്രങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായവും വിജിലന്‍സ് നിരീക്ഷിക്കുന്നുണ്ട്. പണവും പ്രലോഭനവുമാണ് ഈ മതംമാറ്റങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കപ്പെടുന്നുണ്ട്.

കേരളത്തില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ അടുത്തിടെ അപ്രത്യക്ഷരായ 21 പേരില്‍ അഞ്ചുപേര്‍ മതംമാറിയവരാണ്. പണം നല്‍കി മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ അത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിലാണ് വരുകയെന്നതാണ് വിജിലന്‍സിന്റെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ കഴമ്പുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

രജ്യത്ത് നിന്ന് പോയ ചിലര്‍ക്ക് ഐ എസുമായി ബന്ധമുണ്ടെന്നു സൂചന ലഭിച്ചതിനെത്തുടര്‍ന്ന് കേരളത്തിലെ മതപരിവര്‍ത്തനങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലാണ്. അപ്രത്യക്ഷരായ ചിലര്‍ മതം മാറിയ ശേഷം അവരുടെ ബന്ധുക്കളെയും പരിചയക്കാരെയും മതം മാറാന്‍ നിര്‍ബന്ധിച്ചതായി വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍കെ അന്വേഷണം ആരംഭിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :