അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ഗുരുവായൂര്‍| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (17:05 IST)
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി നടുവത്തൂര്‍ പൊക്കിഞ്ഞാരി വീട്ടില്‍ രാധാകൃഷ്ണനാണ് (49) അറസ്റ്റിലായത്. ഗുരുവായൂരിലെ ഒരു ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. സ്‌കൂളിനു സമീപമുള്ള ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ക്ലാസ് സമയത്താണ് അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ബോര്‍ഡില്‍ എഴുതിയിട്ട കാര്യങ്ങള്‍ മറ്റു കുട്ടികളോട് പഠിക്കാന്‍ നിര്‍ദേശിച്ച ശേഷം അധ്യാപകന്‍ തന്റെ അടുത്തുവന്നിരുന്ന ഉപദ്രവിക്കുക പതിവായിരുന്നുവെന്നാണ് പരാതി. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി.

വിദ്യാര്‍ഥിനി പീഡനവിവരം വീട്ടില്‍ അറിയിച്ചതേടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ വിവാഹിതനും പ്രായപൂര്‍ത്തിയായ രണ്ടു മക്കളുടെ പിതാവുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :