പീഡനക്കേസ് : യുവാവ് പിടിയില്‍

പീഡനം, പൊലീസ്, അറസ്റ്റ്
തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 10 നവം‌ബര്‍ 2014 (17:04 IST)
പീഡനക്കേസിലെ പ്രതിയായ യുവാവ് പൊലീസ് വലയിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ നെട്ടയം മണികണ്ഠേശ്വരം പുതുവല്‍ പുത്തന്‍ വീട്ടില്‍ അനൂപ് എന്ന 23 കാരനാണു പേരൂര്‍ക്കട പൊലീസിന്‍റെ പിടിയിലായത്.

ഓട്ടോറിക്ഷാ ഡ്രൈവറായ അനൂപ് സെപ്തംബര്‍ 14 നാണ്‌ വട്ടിയൂര്‍ക്കാവ് സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വേളാങ്കണ്ണിയിലും പ്രതിയുടെ ബന്ധുവീടുകളിലുമായി കുട്ടിയെ താമസിപ്പിച്ചു വരികയായിരുന്നു. പേരൂര്‍ക്കട സിഐ കെ പ്രദീപിന്‍റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നടത്തിയ പരിശോധനയിലാണ്‌ പ്രതിയെ വലയിലാക്കാന്‍ കഴിഞ്ഞത്. എസ്ഐമാരായ ഉദയകുമാര്‍, നാസറുദ്ദീന്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :