ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് എസ് ഐ അറസ്റില്‍

കാസര്‍കോട്| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (14:30 IST)
ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അറസ്റ്റില്‍. ആദൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയായ വി പി സുഗുണനാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുമായി സൌഹൃദമുണ്ടാക്കിയ ശേഷം ഗ്രേഡ് എസ്.ഐ പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.കേസില്‍ എസ് ഐയെ അറസ്റ്റ് ചെയ്യാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് നേരിട്ട് നിര്‍ദ്ദേശിക്കുകയായിരുന്നു.

പെണ്‍കുട്ടി വീട്ടുവേലക്ക് നിന്നിരുന്ന വീട്ടുടമസ്ഥന്റെ ബന്ധു പീഡിനത്തിനിരയാക്കിയിരുന്നു. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് എസ് ഐയും പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :