സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

pinarayi
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 21 ഡിസം‌ബര്‍ 2024 (19:23 IST)
Pinarayi Vijayan
നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യമാണുള്ളതെന്നും ഈ വിലക്കയറ്റം കേരളത്തില്‍ ഒരു പരിധിവരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ കൃത്യമായ വിപണി ഇടപെടല്‍ മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിസംബര്‍ 21 മുതല്‍ 30 വരെ നടക്കുന്ന സപ്ലൈക്കോ ക്രിസ്മസ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാര്‍ ഇടപെടലില്‍ പ്രധാന ശക്തിയായി പ്രവര്‍ത്തിക്കുന്നത് സപ്ലൈകോയാണ്.

ഉത്സവകാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കാനിടയുണ്ട് എന്ന് കണ്ടതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ വിപണിയില്‍ നടത്തുന്നത്. സംസ്ഥാന വ്യാപകമായിയുള്ള ഫലപ്രദമായ ഇടപെടലില്‍ സപ്ലൈകോയ്‌ക്കൊപ്പം കണ്‍സ്യൂമര്‍ ഫെഡുമുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളും ഉത്സവകാലങ്ങളില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ വിവിധ മേഖലകളിലെ ഇടപെടലാണ് വിലക്കയറ്റം വലിയ തോതില്‍ ഉയരാതെ തടുത്തു നിര്‍ത്തുന്നത്.

കേരളത്തില്‍ മാത്രമാണ് ഇത്ര വിപുലമായ വിപണി ഇടപെടല്‍ നടത്തുന്നതും വിലക്കയറ്റം ഫലപ്രദമായി തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നതും. ഇത് കൃത്യമായ കാഴ്ചപ്പാടുള്ളതുകൊണ്ടാണ്. സാധാരണക്കാരും പാവപ്പെട്ടവരും വിലക്കയറ്റം മൂലം പൊറുതിമുട്ടരുതെന്ന കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :