ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 ഡിസം‌ബര്‍ 2024 (21:19 IST)
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചങ്ങനാശ്ശേരി പെരുന്ന ചെമ്പകം വീട്ടില്‍ ബാബുവാണ് മരിച്ചത്. 63 വയസ്സ് ആയിരുന്നു. അപകടത്തില്‍ 9 വയസ്സുകാരി ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചാലക്കയം പമ്പാ റോഡില്‍ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് അപകടം നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :