ശബരിമലയില്‍ സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അയ്യപ്പഭക്തന്‍ മരിച്ചു

sabarimala
sabarimala
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 17 ഡിസം‌ബര്‍ 2024 (09:13 IST)
ശബരിമലയില്‍ സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അയ്യപ്പഭക്തന്‍ മരിച്ചു. കര്‍ണാടക രാംനഗര്‍ സ്വദേശി കുമാരസ്വാമി ആണ് മരിച്ചത്. 40 വയസായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം സന്നിധാനത്തെ മാളികപ്പുറത്തേക്കുള്ള ഫ്‌ലൈ ഓവറില്‍ നിന്നാണ് ഇദ്ദേഹം താഴേക്ക് ചാടിയത്. വീഴ്ചയില്‍ കൈക്കും കാലിനും പരിക്കേറ്റിരുന്നു.

പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ഇദ്ദേഹത്തെ ചികിത്സയ്ക്കായി കൊണ്ടുപോകവെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. മെഡിക്കല്‍ കോളേജിലേക്കുള്ള വഴി മധ്യേയാണ് മരണം സംഭവിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :