എടപ്പാളിൽ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

Sumeesh| Last Modified ബുധന്‍, 16 മെയ് 2018 (14:27 IST)
മലപ്പുറം: എടപ്പാളിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. മടത്തിൽവളപ്പിൽ ബിജുവിന്റെ ഭാര്യ താരയാണ് മകൾ അമേഘയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയത്. കുടുംബ വഴക്കാണ് സംഭവത്തിന് വഴിവച്ചത് എന്നാണ് പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മകൾ അമേഘയുടെ ദേഹത്ത് മണ്ണെണ്ണയോഴിച്ച് തീകൊളുത്തിയ ശേഷം താരം സ്വയം തീകൊളുത്തുകയായിരുന്നു. മൃതദേഹങ്ങൾ പൊന്നാനി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ചങ്ങരംകുളം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :