വിരമിക്കലിന് ശേഷം സര്‍ക്കാര്‍ നല്‍കുന്ന പദവികള്‍ സ്വീകരിക്കില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

വിരമിക്കലിന് ശേഷം സര്‍ക്കാര്‍ നല്‍കുന്ന പദവികള്‍ സ്വീകരിക്കില്ല; ജസ്റ്റിസ് കെമാല്‍ പാഷ

കോഴിക്കോട്| Rijisha M.| Last Updated: തിങ്കള്‍, 14 മെയ് 2018 (11:35 IST)
സർക്കാർ നൽകുന്ന പദവികൾ വിരമിച്ചതിന് ശേഷം സ്വീകരിക്കില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. വിരമിച്ചതിന് ശേഷം താൻ കൂടുതൽ ശക്തനായി മാറും.
സർക്കാരിൽ നിന്നും എന്തെങ്കിലും മോഹിക്കുന്നവർക്ക് നിർഭയമായി വിധി പറയുന്നതിന് സാധിക്കുകയില്ല. വിരമിച്ചതിന് ശേഷം സർവീസിലുള്ളതിനേക്കാൾ ശക്തി പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സുകുമാർ അഴീക്കോട് ജനദിനാഘോഷം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വിധികൾ കേരളത്തെ എന്നും ശ്രദ്ധേയമാന്. യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ അദ്ദേഹത്തിന്റെ വിധികളാണ് ഏറെ ശ്രദ്ധ നേടിയത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :